കിയാ സോറെന്റോ എത്തി; വില ₹27.99 ലക്ഷത്തിൽ തുടങ്ങുന്നു!
ഇന്ത്യൻ പ്രീമിയം എസ്യുവി സെഗ്മെന്റിൽ തരംഗമുണ്ടാക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് 3-റോ എസ്യുവിയായ കിയാ സോറെന്റോ പുറത്തിറക്കി. 27.99 ലക്ഷം രൂപ ( ആരംഭ വിലയിലാണ് ഈ വണ്ടി നിരത്തിലിറങ്ങുന്നത്. സെൽറ്റോസിനും കാര്ണിവലിനും ഇടയിലുള്ള പ്രീമിയം ഡി-സെഗ്മെന്റിൽ ഇറങ്ങുന്ന സോറെന്റോ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര എക്സ് യു വി 700, എംജി ഗ്ലോസ്റ്റർ തുടങ്ങിയ പ്രമുഖ എതിരാളികൾക്കാണ് കടുത്ത വെല്ലുവിളി ഉയർത്തുന്നത്. ആകർഷകമായ ലുക്കും അഗ്രസീവ് ഡിസൈനും കിയയുടെ ഡിജിറ്റൽ…
