ഇതാണോ മാറ്റങ്ങൾ? മഹീന്ദ്രയുടെ പുതിയ ബൊലീറോ
പുത്തന്‍ പുതിയ രൂപകല്‍പനയുമായി മഹീന്ദ്ര ബൊലീറയുടെ പുതിയ ടോപ് എന്‍ഡ് വേരിയന്‍റുകള്‍ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപ മുതല്‍ 9.69 ലക്ഷം രൂപ വരെയുള്ള എക്സ് ഷോറൂം വിലയുമായാണ് പുതിയ ബൊലീറോ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ ബൊലീറോ നിയോ 8.49 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലും അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഗ്രില്ലും ഫ്രണ്ട് ഫോഗ് ലാമ്പുകളും, ഡയമണ്ട് കട്ട് ആര്‍ 15 അലോയ് വീലുകള്‍, ആകര്‍ഷകമായ പുതിയ സ്റ്റെല്‍ത്ത് ബ്ലാക്ക് നിറം തെരഞ്ഞെടുക്കാനുള്ള അവസരം എന്നിവയും പുതിയ ബൊലീറോയിലുണ്ട്. അപ്പോള്‍സ്റ്ററിയിലും സീറ്റിങിലുമുള്ള പുതുമകള്‍, പുതിയ 17.8 സെന്‍റീ മീറ്റര്‍ ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സംവിധാനം, സ്റ്റിയറിങിലെ…
