അനിയന്റെ സിനിമ, അണ്ണന്റെ സമ്മാനം, സംവിധായകന് എസ് യു വി!
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തിയുടെ, അതായത് സൂര്യയുടെ സഹോദരനായ കാർത്തിയുടെ മെയ്യഴകൻ തികച്ചും സെന്റിമെന്റൽ വാല്യൂ ഉള്ള ഒരു നല്ല സിനിമയായിരുന്നു. മെയ്യഴകൻ പോലെയുള്ള പടത്തിൽ അഭിനയിക്കാൻ കാർത്തിക്ക് കഴിയും എനിക്ക് ചിലപ്പോൾ കഴിയില്ല എന്ന് സൂര്യ തന്നെ പറഞ്ഞിട്ടുണ്ടത്രെ. മെയ്യഴകൻ സംവിധാനം ചെയ്തത് സി പ്രേം കുമാർ ആണ്, ജ്യോതികയും സൂര്യയും കൂടെയാണ് ആ സിനിമ നിർമ്മിച്ചതും. ഇതേ സംവിധായകന്റെ മറ്റൊരു സിനിമ വിജയ് സേതുപതിയും ജ്യോതികയും അഭിനയിച്ച 96 ആണ്. സി…