പേര് മാറി, വണ്ടിയോ?
കിയാ ഇന്ത്യ തങ്ങളുടെ കിയാ കാരൻസിനു ഒരു ഫേസ്ലിഫ്റ്റ് കൊണ്ട് വന്നിരിക്കുകയാണ്. പക്ഷെ അതിന്റെ കൂടെ അവരെന്തിനാണ് പേര് കൂടെ മാറ്റിയത്. കിയാ ഇന്ത്യ ബാംഗ്ലൂർ വച്ച് നടത്തിയ മീഡിയ ഡ്രൈവിൽ വണ്ടി വിശദമായി കാണുകയും ഓടിക്കുകയും ചെയ്തു. വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്. കിയാ കാരൻസിന് നൽകിയ പുതിയ വാൽ, ക്ലാവിസ് എന്നാണ്. അതൊരു ലാറ്റിൻ വാക്കാണ്, ഗോൾഡൻ കീ അഥവാ സ്വർണ താക്കോൽ എന്നാണാ വാക്കിനർത്ഥം. പുതിയ ഒരു വാതിൽ തുറക്കാനുള്ള പ്രാപ്തി ആ…