ഇലക്ട്രിക് വിപണി പിടിച്ചെടുക്കാൻ കിയ! 13.49 ലക്ഷം രൂപയ്ക്ക് സിറോസ് ഇവി!
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കിയ ഇന്ത്യ (Kia India) തങ്ങളുടെ രണ്ടാമത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്യുവിയായ സിറോസ് ഇ വി ഔദ്യോഗികമായി പുറത്തിറക്കി. 13.49 ലക്ഷം രൂപ (Ex-Showroom) എന്ന ആകർഷകമായ പ്രാരംഭ വിലയിലാണ് വാഹനം എത്തിയിരിക്കുന്നത്. വിലയിൽ മാത്രമല്ല, ഉടമസ്ഥാവകാശത്തിലും ഇവി ഉപഭോക്താക്കളുടെ പ്രധാന ആശങ്കകൾക്കെല്ലാം പരിഹാരം കാണുന്ന മികച്ച ഓഫറുകളുമായാണ് കിയയുടെ ഈ പുതിയ ഇവി എത്തുന്നത്. വിലയും വകഭേദങ്ങളും കിയ സൈറോസ് ഇവി രണ്ടുതരം ബാറ്ററി…
