ഞെട്ടിക്കാൻ വരുന്നു കിയ സിറോസ് ഇവി
ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച കിയ ഇന്ത്യ, തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്യുവി ആയ കിയ സിറോസ് ഇവി ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. സെൽറ്റോസിനും സോണറ്റിനും ശേഷം ഇന്ത്യൻ ജനതയുടെ നെഞ്ചിടിപ്പ് കൂട്ടാൻ പോന്ന ഡിസൈനിലും ഫീച്ചേഴ്സിലുമാണ് ഈ പുത്തൻ ഇലക്ട്രിക് വണ്ടിയുടെ വരവ്. നിങ്ങൾ അടുത്തതായി ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് കിയ സൈറോസ് നിങ്ങളുടെ ലിസ്റ്റിൽ ഒന്നാമത് വരണം എന്ന് നോക്കാം. 1. കാഴ്ച്ചയിൽ തന്നെ വ്യത്യസ്തൻ, സാധാരണ കാണുന്ന പോലല്ലാത്ത…
