പതിനേഴര ലക്ഷം രൂപ വിലയുള്ള കാറിന് 449 കിലോമീറ്റർ റേഞ്ചോ??
എം ജിയുടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇലക്ട്രിക്ക് കാർ ഇപ്പോൾ വിൻഡ്സറാണ്, പക്ഷെ വിൻഡ്സറിന്റെ വലിയൊരു പോരായ്മയായിരുന്നു കുറഞ്ഞ റേഞ്ചും, ചെറിയ ബാറ്ററി പാക്കും, ആ പോരായ്മ എം ജി പുതിയൊരു മോഡൽ കൊണ്ട് വന്ന് പരിഹരിച്ചിരിക്കുകാണ്. വിൻഡ്സർ പ്രൊ എന്ന പേരിൽ പുതിയ മോഡലായി, എസ്സെൻസ് പ്രൊ എന്ന ടോപ്പ് വേരിയന്റിൽ പുറത്തിറക്കിയിരിക്കുകയാണ്. വിലയാണ് ഏറ്റവും വലിയ ഹൈ ലൈറ്റ്, സാധാ വിൻഡ്സറിലെ എസ്സെൻസ് വേരിയെന്റിനേക്കാൾ ഒന്നര ലക്ഷം രൂപക്കുള്ളിൽ മാത്രം വിലക്കൂടുതലിൽ 17,49800 രൂപ…