വില 13.99 ലക്ഷം മുതൽ ടാറ്റയുടെ ഡാർക്ക് എഡിഷൻ സിയറ
ടാറ്റ കാർസ് ഐക്കോണിക് പ്രീമിയം മിഡ്-എസ്.യു.വിയായ ടാറ്റ സിയറയുടെ ഡാർക്ക് പതിപ്പ് അവതരിപ്പിച്ചു. ₹13.99 ലക്ഷം മുതൽ വില ആരംഭിക്കുന്ന സിയറ ഡാർക്ക്, ഫ്രിസിയൻ ബ്ലാക്ക് കളർ, വയലറ്റ് എക്ലിപ്സ് ഇന്റീരിയർ, പർപ്പിൾ ക്രോം അക്സെസ്സറിസ് എന്നിവ കൂടി ഉൾപ്പെടുത്തി കൂടുതൽ ബോൾഡും സവിശേഷവുമായ രൂപത്തിലാണ് എത്തുന്നത്. സിയറയുടെ ഐക്കോണിക് രൂപവും, കരുത്തുറ്റ ഡിസൈനും, ഉയർന്ന റോഡ് സാന്നിധ്യവും നിലനിർത്തിക്കൊണ്ടാണ് ഡാർക്ക് എഡിഷൻ എത്തിയിരിക്കുന്നത്. പൂർണമായും കറുപ്പ് നിറത്തിലുള്ള ലെതറെറ്റ് കാബിനും പർപ്പിൾ ക്രോം ആക്സസറീസും അകത്തു…
