2.57 ലക്ഷം രൂപ വില പുതിയ ആര്‍ടിആര്‍ 310
മുന്‍നിര ഇരുചക്ര- മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് തങ്ങളുടെ പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 310 ഇന്ത്യയില്‍ പുറത്തിറക്കി. 2,39,990 രൂപയാണ് എക്‌സ്-ഷോറൂം വില. ഉയര്‍ന്ന വേരിയന്റിന് 2.57 ലക്ഷം രൂപ എക്സ്-ഷോറൂം വില വരും. നിരവധി പുതിയ സവിശേഷതകളും ചെറുതായി പരിഷ്‌കരിച്ച സ്‌റ്റൈലിംഗും പുതിയ നിറത്തിലുമാണ് സ്ട്രീറ്റ്‌ഫൈറ്റര്‍ എത്തുന്നത്. കൂടുതല്‍ സ്പോര്‍ട്ടിയര്‍ ആക്കുന്നതിനായി ഡൈനാമിക് കിറ്റും ഡൈനാമിക് കിറ്റ് പ്രോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ല്‍ സീക്വന്‍ഷ്യല്‍ ടേണ്‍ സിഗ്‌നല്‍ ലാമ്പുകള്‍ (ടിഎസ്എല്‍), ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, കീലെസ് റൈഡ്, ലോഞ്ച് കണ്‍ട്രോള്‍, ട്രാൻസ്പെരന്റ്റ് ക്ലച്ച് കവര്‍ എന്നിവയുള്‍പ്പെടെ…
