Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Vandipranthan drives the new Honda City

Vandipranthan drives the new Honda City

അഞ്ചാമത്തെ തലമുറ ഹോണ്ട സിറ്റി, പെട്രോൾ സി വി ടി,  7 സ്റ്റെപ്പുകൾ ഉള്ള കണ്ടിന്യൂസ് വേരിയബിൾ ട്രാൻസ്മിഷൻ തന്നെയാണ് ഈ  പുതിയ ഓട്ടോമാറ്റിക് സിറ്റിയിലും ഉള്ളത്. പാഡിൽ ഷിഫ്റ്റ് ഉണ്ട് കൂടാതെ എക്കണോമി മോഡ് കൂടെയുണ്ട്. കൂടുതൽ ഇന്ധന ക്ഷമതക്കാണ് ഈ ഒരു മോഡ്  സഹായിക്കുന്നത്.

ഹോണ്ട സിറ്റിയെ കുറിച്ചു പറയുമ്പോൾ ഐ വി ടെക് എന്നത് ഹൈ ലൈറ്റ് ചെയ്തു പറയണം. കാരണം വി ടെക് കിക്ക്‌ ഇൻ ചെയ്യുന്നത് ഒരു വികാരമാണ്, അത് പോലെ തന്നെ റെഡ് ലൈൻ ഫ്രണ്ട്‌ലിയുമാണീ എൻജിൻ.

മികച്ച ഡ്രൈവ് എബിലിറ്റി എന്ന് പറയുന്നത് വെറുതെയല്ല, രണ്ടാമത്തെ ഗിയറിൽ 90 കിലോമീറ്ററിനു മുകളിൽ സ്പീഡ് മാന്വൽ മോഡലിൽ കൈവരിക്കാനാകും, സി വി ട്രാൻസ്മിഷൻ, മാന്വൽ ഓടിക്കുന്ന അത്ര ഫൺ ആണോ എന്ന് ചോദിച്ചാൽ, അല്ല എന്ന് തന്നെയാണ് ഉത്തരം, മാന്വൽ തന്നെയാണ് ഓടിക്കാൻ രസം.

1 .5  അതായതു 1497 സിസി ഐവിടെക് പെട്രോൾ എൻജിനാണ് ഈ സിറ്റിക്ക്, 117 ബി എച് പി പവർ 6600 ആർ പി എമ്മിലും,  145 എൻ എം ടോർക്ക് 4600 ആർ പി എമ്മിലുമാണ് സിറ്റിയുടെ പെട്രോൾ എൻജിൻ പ്രൊഡ്യൂസ് ചെയ്യുന്നത്, 6 സ്പീഡ് മാനുവലും, 7 സ്റ്റെപ്പോടു കൂടിയ സി വി ട്രാൻസ്മിഷനുമുമടങ്ങിയ ഓട്ടോമാറ്റിക് മോഡലുമുള്ള സിറ്റിക്ക് 10.20 സെക്കൻഡിൽ 0 ത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ കഴിയും, മാനുവൽ മോഡലിനാണ് 10.20   സെക്കന്റ്, ഓട്ടോമാറ്റിക് മോഡലിന് അത് 12.05  സെക്കന്റ് ആണ്.

ലെതർ സീറ്റുകളും, ടി എഫ് റ്റി മീറ്റെർ കൺസോളും, 8 സ്പീക്കർ സൗണ്ട് സിസ്റ്റവുമുള്ള പുതിയ സിറ്റിക്ക്  6  എയർ ബാഗുകളുടെ സുരക്ഷയുമുണ്ട്. കൂടാതെ വെഹിക്കിൾ സ്റ്റെബിലിറ്റി അസ്സിസ്റ് കൂടാതെ, ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടി ഹോണ്ട സിറ്റിക്ക് നൽകിയിട്ടുണ്ട്.

ഓട്ടോമാറ്റിക് മോഡലിന് പ്രത്യേകമായി റിമോട്ട് സ്റ്റാർട്ട് സവിശേഷതയുണ്ട്. കൂടാതെ വണ്ടിയുടെ അടുത്ത് നിന്ന് നടന്നു നീങ്ങിയാൽ ഓട്ടോമാറ്റിക് ആയി ലോക്ക് ആവുന്ന ഡോർ ലോക്കുകളും, സൺ റൂഫ് അടക്കം എല്ലാ വിൻഡോകളും തുറക്കാവുന്ന വിധത്തിലുമാണ് സിറ്റിയുടെ റിമോട്ട് കീ ഉള്ളത്.

ടച്ച് പാനലിനു പകരം ക്ലിക് ഫീൽ അനുഭവിക്കാവുന്ന തരം റോട്ടറി ഡയലുകളാണ് പുതിയ സിറ്റിയുടെ എസിയെ നിയന്ത്രിക്കുന്നത്. ലൈൻ ചേഞ്ച് അസ്സിസ്റ് എന്ന ഇടത് വശത്തെ മിററിനു താഴെയുള്ള കാമറ സിവിക്കിൽ നിന്ന് സിറ്റി കൈ കൊണ്ടിട്ടുണ്ട്. ലൈൻ ചേഞ്ച് ചെയ്യാനായി ഇൻഡിക്കേറ്റർ ഇടുമ്പോൾ കാമറ ഓൺ ആയി ഡിസ്‌പ്ലേയിൽ നമുക്ക് ആ വശം കാണാനാകും. ഹെഡ് ലാംപ് ലിവറിന്റെ തറ്റത്തുള്ള ബട്ടൺ ഉപയോഗിച്ച് കൂടി ഈ കാമറ നമുക്ക് ഓൺ ചെയ്യാനാകും.

ആമസോൺ അലക്സയുമായി കണക്ട് ചെയ്യാവുന്ന മീഡിയ സംവിധാനങ്ങൾ ഉണ്ട്. ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലെ  എന്നിങ്ങനെയുള്ള സവിശേഷതകളും എല്ലാമുണ്ട് സിറ്റിക്ക്. ഫസ്റ്റ് കണക്ടഡ് കാർ എന്നാണ്, സിറ്റിയെ ഹോണ്ട വിളിക്കുന്നത് തന്നെ. നമ്മൾ ഓടിച്ച വണ്ടിയിൽ അലക്സയുടെ ഉപകരണം ഇല്ലാതെ ഇരുന്നാൽ അതൊന്നു പരീക്ഷിക്കാൻ ആയില്ല എന്നതാണ് സത്യം.

ഹോണ്ട  കണക്ട് എന്ന ആപ്പ് ഉപയോഗിച്ച് കൂടി സിറ്റിയുടെ കാര്യങ്ങൾ  അറിയാനാവും.

സി സെഗ്മെന്റ് സെഡാനുകളിലെ കേൾവി കേട്ട ഒരു വണ്ടിയാണ് ഹോണ്ട സിറ്റി, ഡ്രൈവിങ് അനുഭവത്തിലാണെങ്കിലും പിൻ സീറ്റ് യാത്രക്കാണെങ്കിലും സിറ്റി ഒരു തികഞ്ഞ ഒരു കാർ ആണ്. അത് തന്നെയാണ് സിറ്റിയെ മറ്റു വണ്ടികളിൽ നിന്നും വ്യത്യസ്തമാക്കുന്നതും.

ഡീസൽ പെട്രോൾ വകഭേദ്ധങ്ങൾ ഉണ്ട് ഹോണ്ട സിറ്റിക്ക്.  പെട്രോൾ മാനുവലിന്  17.8 കിലോമീറ്ററും പെട്രോൾ ഓട്ടോമാറ്റിക്കിനു 18.4  കിലോമീറ്ററും, ഡീസലിനു 24.1 കിലോമീറ്ററുമാണ് ഹോണ്ട സിറ്റിക്ക് അവകാശപ്പെടുന്ന ഇന്ധനക്ഷമത.

സവിശേഷതകളാൽ സമ്പന്നമായ പുതിയ അഞ്ചാം തലമുറ സിറ്റിയുടെ വില 1089900 (ex – shoroom ) ലക്ഷത്തിൽ ആരംഭിക്കുന്നു.

*വണ്ടിപ്രാന്തൻ ചാനലിൽ വീഡിയോ ഉടനെ വരുന്നുണ്ട്.

Vandipranthan drives the new Honda City automatic petrol!

leave your comment


Top