Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Volkswagen Polo 1  1 Litre Turbo Petrol

Volkswagen Polo 1 1 Litre Turbo Petrol

എന്തായിരുന്നു പോളോയുടെ യൂണിക് സെല്ലിങ് പോയിന്റ് എന്ന്ചോ ദിച്ചാൽ, ജർമൻ എഞ്ചിനീറിങ് തന്നെയായിരുന്നു എന്ന് പറയാം, ജർമൻ എന്നാൽ ബിഗ് ത്രീകൾ (ബെൻസ്, ബീമർ ഓഡി) ആണെന്നും സാധാരണക്കാരന് അപ്രാപ്യമായ എന്തോ ഒന്നാണ് ജർമൻ ക്വളിറ്റിയെന്നും കരുതിയിരുന്ന കാലത്താണ് വോക്‌സ് വാഗൺ പോളോയെ ഇന്ത്യൻ നിരത്തിലേക്ക് ഇറക്കി വിടുന്നത്.

ടൈം ലെസ്സ് ഡിസൈനും, കിടപിടിക്കാനാവാത്ത ബിൽഡ് ക്വളിറ്റിയും എല്ലാം ജർമൻ വണ്ടികളെ ആരാധിച്ചിരുന്ന മനുഷ്യരെ ഒരു പരിധി വരെ തൃപ്തിപ്പെടുത്താൻ തക്ക വണ്ണം പര്യാപതമായിരുന്നു എന്ന് പറയാം.

പെട്രോൾ ഡീസൽ മോഡലുകളിൽ മികച്ചത് എന്ന് വിളിക്കാവുന്ന ജി ടി ടി എസ് ഐയും ടി ടി ഐയും, പോളോയുടെ ഏറ്റവും കൂടിയ മോഡലായ ജി ടി യു മെല്ലാം പിന്നീടങ്ങോട്ട് ഇന്ത്യ കണ്ടു.

ഇത്തവണ നമ്മുടെ കൂടെ ഏറ്റവും പുതിയ 2019-2020 ഫെസ്‌ലിഫ്ട് പോളോയാണ് ഉള്ളത്. എന്തൊക്കെയാണ് ഈ പുതിയ ഫേസ്ലിഫ്റ്റിൽ വന്ന മാറ്റങ്ങൾ എന്നും എന്തൊക്കെയാണ് കാലികമായ മാറ്റങ്ങൾ എന്നൊക്കെ നോക്കാം, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.

രൂപ ഭംഗിയിൽ വന്ന മാറ്റങ്ങൾ പ്രധാനമായും ബമ്പറുകളിലും ലൈറ്റുകളിലുമാണ്, പുതിയൊരു ഹണി കോമ്പ് ഗ്രിൽ ആണ് മുന്നിൽ ആദ്യം ശ്രദ്ധയിൽ പെടുക പിന്നിൽ ആണെങ്കിൽ പുതിയ ടൈൽ ലൈറ്റുകൾ കാണാം, അതിനു പുറമെ വശങ്ങളിലെ സൈഡ് സ്കർട്ടുകൾ കൂടി വന്നിട്ടുണ്ട്. കാഴ്ച്ചയിൽ ഉള്ള ആ ക്ലാസിക് രൂപത്തിൽ ഉടവുകൾ ഉണ്ടാക്കാതെ വളരെ മിനിമലായി കൊടുത്ത ഈ മാറ്റങ്ങൾ പോളോയുടെ രൂപത്തിനെ കൂടുതൽ ആകർഷകമാക്കി മാറ്റിയിട്ടുണ്ട്.

വീലുകളിലും മാറ്റങ്ങൾ ഉണ്ട്, ഇത്തവണ 16 ഇഞ്ച് പോർട്ടഗോ ഗ്രേ അലോയ് വീലുകളാണ് വോക്‌സ് വാഗൺ പോളോക്കു നൽകിയിരിക്കുന്നത്. കൂടാതെ ഫോൾഡ് ചെയ്യാവുന്ന വിങ് മിററുകളും, ലോഗോ ഞെക്കി തുറക്കുന്ന ഹാച്ച് ഡോറും എല്ലാം പുതിയ മോഡലിൽ കാണാം

അകത്തേക്ക് വന്നാൽ, സ്റ്റീയറിങ്ങിൽ വോയിസ് കമാന്റ് ബട്ടൺ പുതുതായി കാണാം, ക്രൂയിസ് കണ്ട്രോൾ ഒക്കെ പോളോയിൽ പണ്ടേ ഉണ്ട്. എ വി എൻ സിസ്റ്റം ടച്ച് സ്‌ക്രീനാണ്.

സ്ക്രാച് റെസിസ്റ്റന്റ് സവിശേഷതയുള്ള ഡാഷ്‌ബോർഡ് രണ്ടു കളറുകളിലാണ്, റിച്ചും റ്റിൽറ്റും അഡ്ജസ്റ്റ് ചെയ്യാവുന്ന അലുമിനിയം ഫിനിഷ് ഉള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലാണ് പുതിയ പോളോയിൽ ഉള്ളത്. നല്ല സപ്പോർട്ട് ഉള്ള സീറ്റുകളും പോളോയിൽ ഉണ്ട്. ഫാബ്രിക് സീറ്റുകൾ ആണെന്ന് മാത്രം.

മറ്റു കൂടിയ കാറുകളിൽ കാണുന്ന റൈൻ സെൻസർ വൈപ്പർ, ഓട്ടോ ഹെഡ് ലാംപ് തുടങ്ങി എല്ലാ തരം സവിശേഷതകളും പോളോയിൽ ഉണ്ട്.

76 പി എസ് പവറും 95 എൻ എം ടോർക്കുമുള്ള 1 ലിറ്റർ പെട്രോൾ എൻജിനാണ് പോളോയുടെ ചെറിയ വകഭേദങ്ങളിൽ എന്നാൽ ഹൈ ലൈന് മോഡലിനെ ഏറ്റവും പുതിയ 1 ലിറ്റർ ടി എസ് ഐ എഞ്ചിനാണ് കൊടുത്തിട്ടുള്ളത്, നമ്മുടെ കൂടെയുള്ളത് 1 ലിറ്റർ ടി എസ് ഐ ഓട് കൂടിയ ഹൈ ലൈൻ മോഡലാണ്.

ചെറുകാറുകളിലെ പവർ വച്ച് നോക്കിയാൽ മാരകമായ പവർ എന്നു അതിശയോക്തിയോട് കൂടി വിളിക്കാവുന്ന ഒരു ടർബോ പെട്രോള് എഞ്ചിനാണിത്, 999 സിസി 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണിത്,  5000-5500 ആർ പ്പി എമ്മിൽ  110 പി എസ് പവറും 1750-4000 ആർ പി എമ്മിൽ 175 എൻ എം ടോർക്കും പ്രധാനം ചെയ്യുന്ന ഈ എഞ്ചിന് 18 കിലോമീറ്ററിനു മുകളിൽ ഇന്ധന ക്ഷമതയുമുണ്ട്.

കുറഞ്ഞ മോഡലുകളിലെ മൂന്നു സിലിണ്ടർ എന്ജിന് ഒരിത്തിരി ശബ്‌ദം കൂടുതലാണ് എന്നതും പവർ മറ്റുള്ള ഇതേ കാറ്റഗറി വണ്ടികളെ വച്ച് താരതമ്യം ചെയ്താൽ കുറവാണു എന്നതും ഹൈ ലൈൻ മോഡലില് എത്തുമ്പോള് നേരെ തിരിയുന്നത് കാണാം.

മികച്ച ഡ്രൈവ് എബിലിറ്റിയുള്ള ഈ ടി എസ് ഐ എഞ്ചിൻ ഓടിക്കാൻ തികച്ചും ഫൺ ആണ്.

നല്ല ബിൽഡ് ക്വളിറ്റിയും ജർമൻ എഞ്ചിനീറിംഗും ചേർന്ന സാധാരണക്കാരന് പ്രാപ്യമായ മികച്ച ഒരു പ്രീമിയം കാർ എന്ന് പോളോയെ നിസംശയം വിശേഷിപ്പിക്കാം, നല്ല യാത്ര സുഖവും, കംഫർട്ടും പിന്നെ കുറെ ഏറെ ഫീച്ചറുകളും ചേർന്ന്, നല്ലൊരു ചോയ്‌സ് തന്നെയാണ് പോളോ!

പ്രൊജെക്ടറുകളുടെയും എൽ ഇ ഡി കളുടെയും ഈ കാലത്ത്, സാധാരണ ക്ലിയർ ലെൻസ് ഹെഡ് ലാമ്പ് ആണ് എന്നത്, പുഷ് ബട്ടൺ പോലുള്ള സവിശേഷതകളുടെ കുറവും ഒരു പോരായ്മയായി ചൂണ്ടി കാണിക്കാം.

പക്ഷേ കീ തിരിച്ചു സ്റ്റാർട്ട് ആക്കി വണ്ടിയോടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, നല്ല എഞ്ചിൻ മതി, നല്ല ഗിയർ ബോക്സ് മതി, ബാക്കി ഒക്കെ കലിവല്ലി

8 ലക്ഷത്തി 8 ആയിരം രൂപയാണ് ഈ ഹൈ ലൈൻ പോളോ പെട്രോളിന്റെ എക്സ് ഷോറൂം വില.

leave your comment


Top