Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

എന്ത് കൊണ്ട് ഹോണ്ട സിവിക് ഡീസൽ

എന്ത് കൊണ്ട് ഹോണ്ട സിവിക് ഡീസൽ

ഹോണ്ട സിവിക്, കിടുക്കൻ പെട്രോൾ എൻജിനുള്ള, വാഹന പ്രേമികൾക്ക് പ്രിയപ്പെട്ട ഒരു കാർ ആയിരുന്നു. എന്നിരുന്നാലും ഡീസൽ മോഡലിന്റെ അഭാവം മൂലം ഇന്ത്യ വിട്ട കാർ ആണ് സിവിക് എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു. നമ്മൾ ഇന്ധനക്ഷമതക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളുകളല്ലേ.

ഇതിപ്പോൾ പുതിയ ഡീസൽ എൻജിൻ ഒക്കെ വച്ച് കിടുക്കാനായി തിരിച്ചു വന്നിട്ടുണ്ട് വണ്ടി. അപ്പൊ നമുക്ക് ഈ പുതിയ സിവിക് എങ്ങനെയുണ്ട് എന്ന് നോക്കാം. അതെ ഡീസൽ എൻജിൻ ഉള്ള മോഡൽ തന്നെ.

ഡിസൈൻനെ കുറിച്ച് പറഞ്ഞാൽ ഒറ്റ വാക്കിൽ സെക്സി എന്ന് പറയാം. കൂപ്പെകൾക്ക് സമാനമായ പിൻ ഭാഗമുള്ള മികച്ച ഒരു ഡിസൈൻ പേറുന്ന കാറാണ് സിവിക്.

എൽ ഇ ഡി ഹെഡ്, ഫോഗ് ലൈറ്റ്കൾ, ഓട്ടോ വൈപ്പർ, ഓട്ടോ ഹെഡ് ലാംപ്, സൺ റൂഫ് എന്നിങ്ങനെയുള്ള എല്ലാ സവിശേഷതകളും സിവിക്കിലുണ്ട്, കൂടാതെ ലൈൻ ചേഞ്ച് അസിസ്റ്റ് കാമറ ഇടതു വശത്തു കണ്ണാടിയിൽ കൊടുത്തിട്ടുണ്ട്. ഇടതു വശത്തെ ഇൻഡിക്കേറ്റർ ഇടുമ്പോളും, അല്ലെങ്കി വലത്തേ സ്റ്റാക്കിൽ അറ്റത്തുള്ള പുഷ് ബട്ടൺ ഞെക്കിയും ഓൺ ചെയ്യാം. തിരക്കുള്ള റോഡിൽ ഒക്കെ വലിയൊരു വണ്ടി എന്ന നിലക്ക് ഇതൊരു വലിയ സഹായകവുമാണ്.

അകത്തു പല രീതികളിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മീറ്റർ കൺസോൾ ഉണ്ട്. മീഡിയ സ്ക്രീൻ ഉപയോഗിച്ചാണ് ഇതൊക്കെ ചെയ്യുന്നത്. നല്ല റെസ്പോൺസീവ് ആയ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേയ് എന്നിവയും ഈ മീഡിയ സ്‌ക്രീനിൽ ഉണ്ട്.

രണ്ടു സോൺ എസിയും പിന്നെ പിന്നിലായി സെന്റർ കൺസോളിന് അറ്റത്തായി പിൻ എ സി വെന്റും കാണാം.

നല്ല സപ്പോർട് ഉള്ള ലതർ സീറ്റുകളാണ്. കൂടാതെ ഡ്രൈവർക്ക് സ്റ്റോറേജ് സ്‌പേസുള്ള ഒരു ആം റെസ്റ്റും കൊടുത്തിട്ടുണ്ട്.

സേഫ്റ്റിയെകുറിച്ചാണെങ്കിൽ, മുൻ എയർ ബാഗുകൾക്കു പുറമെ സീറ്റ്, കർട്ടൻ എയർ ബാഗുകളുമുണ്ട്. നല്ല പ്രീമിയം ക്വളിറ്റിയുള്ള ഇന്റീരിയർ ആണ് സിവിക്കിലുള്ളത്.

ഓട്ടോ ഹോൾഡ്, ഓട്ടോ പാർക്കിങ് ബ്രെക്ക്, എന്നിവയും എ ബി എസ്, ഇ ബീ ഡി എന്നിവക്ക് പുറമെ സിവിക്കില് ഉണ്ട്. ട്രാക്ഷൻ കണ്ട്രോളും ഉണ്ട്.

എൻജിനെ കുറിച്ച് പറഞ്ഞാൽ , 120 പി എസ 300 എൻ എം ഡീസൽ എൻജിനാണ് ഇത്. സിറ്റിയിലും അമേസിലും കണ്ട എൻജിന്റെ 1.6 വകബേധമാണിത്.

ഇനി ഡ്രൈവ്, നാലു വീലുകളിലും സ്വതന്ത്രമായ സസ്പെന്ഷനുള്ള സിവിക് നല്ല ഡ്രൈവ് എബിലിറ്റിയാണ് പ്രധാനം ചെയ്യുന്നത്.

26.5 എന്ന മികച്ച ഇന്ധനക്ഷമതയും സിവിക്കിനുണ്ട്.

20 ലക്ഷത്തിലാണ് സിവിക് ഡീസലിന്റെ വില ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

വണ്ടിപ്രാന്തൻ

leave your comment


Top