ഹ്യൂണ്ടായ് തങ്ങളുടെ ഗ്രാൻഡ് ഐ ടെൻ നിയോസിന് കോർപ്പറേറ്റ് വേരിയന്റ് കൂടി പുറത്തിറക്കി!
ആറു ലക്ഷത്തി തൊണ്ണുമൂന്നായിരം രൂപയാണ് ഈ വേരിയന്റിന് വില. രൂപത്തിൽ വരുത്തിയിട്ടുള്ള ചെറിയ ചെറിയ മാറ്റങ്ങളും, പുതിയ ഡിസൈൻ ഉള്ള ഗ്രില്ലും, പതിനഞ്ചിഞ്ച് പുതിയ സ്റ്റീൽ വീൽ കവറും അടക്കമുള്ള ബാക്കിയുള്ള മാറ്റങ്ങളും ചേർന്ന ഈ പുതിയ വേരിയന്റിന് ആറു എയർ ബാഗുകളും, മുപ്പതോളം സുരക്ഷാ സംവിധാനങ്ങളുമാണ് ഹ്യൂണ്ടായ് ഉറപ്പു നൽകുന്നത്.
മാന്വൽ, എ എം റ്റി എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്‌ഷൻസോട് കൂടി വരുന്ന ഈ വേരിയന്റിൽ, മറ്റു വേരിയന്റുകൾ പോലെ തന്നെ 1.2 ലിറ്റർ കാപ്പ പെട്രോൾ എൻജിൻ തന്നെയാണുള്ളത്
ഒരു കോർപ്പറേറ്റ് എംബ്ലം കൂടെ പുതിയ കോർപറേറ്റ് വേരിയന്റിന് ഹ്യൂണ്ടായ് നൽകിയിട്ടുണ്ട്.
17.14 സെന്റിമീറ്റർ ഉള്ള ടച്ച് സ്ക്രീൻ ഡിസ്‌പ്ലൈയും പുതിയ വേരിയന്റിനെ മറ്റൊരു പ്രത്യകതയാണ്. ആമസോൺ ഗ്രേ അടക്കം ഏഴു കളറുകളിലാണ് പുതിയ കോർപറേറ്റ് വേരിയന്റ് ലഭ്യമാകുക.