ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി പുതിയ ബ്രാന്‍ഡ് ഐഡിന്റിറ്റി അവതരിപ്പിച്ചു

ഇന്ത്യയിലെ ഇ വി വിപ്ലവത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ടാറ്റാ മോട്ടോഴ്‌സിന്റെ സഹസ്ഥാപനമായ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി പുതിയ ബ്രാന്‍ഡ് ഐഡിന്റിറ്റി പുറത്തിറക്കി. ഇവി ബിസിനസ്സിനായി പുറത്തിറക്കിയ ഇതിന്റെ പേര് ടാറ്റാ.ഇവി എന്നാണ്. സുസ്ഥിരത, നവീനതകള്‍ കണ്ടെത്തുന്നതിനുള്ള നേതൃത്വം വഹിക്കല്‍ എന്നതിനു പുറമേ സാമൂഹിക വികസനത്തില്‍ ടാറ്റാ ഗ്രൂപ്പ് നല്‍കുന്ന പ്രത്യേക ശ്രദ്ധ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ ഐഡിന്റിറ്റി. “മൂവ് വിത്ത് മീനിങ്ങ്” (അര്‍ത്ഥപൂര്‍ണ്ണമായി മുന്നോട്ട് നീങ്ങാം) എന്ന ബ്രാന്‍ഡിന്റെ മുഖ്യ തത്വത്തിന്റെ മൂര്‍ത്തീകരണമാണ് പുതിയ ബ്രാന്‍ഡ് ഐഡിന്റിറ്റി. സുസ്ഥിരത, സമൂഹം, സാങ്കേതിക വിദ്യ എന്നീ മൂല്യങ്ങളെ ഇത് ഒന്നിച്ചു ചേര്‍ക്കുന്നു. ഈ ഗ്രഹത്തിനും അതില്‍ വസിക്കുന്നവര്‍ക്കുമെല്ലാം നന്മ കൊണ്ടു വരുന്ന വൈദ്യുതി എന്ന ഭാവിയിലേക്കുള്ള നീക്കത്തിന്റെ ഭാഗമായി സംഘടിത സംരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തവും അര്‍ത്ഥപൂര്‍ണ്ണവുമായ അനുഭവം നല്‍കുന്നതിലേക്കുള്ള ആദ്യ ചുവടാണ് ഇത്.

ഉപഭോക്താക്കളുടെ ആവശ്യവും അതിശക്തമായ മികച്ച ഉല്‍പ്പന്ന നിരകളും വര്‍ദ്ധിക്കുന്നതിലൂടെ ഇവി വാഗ്ദാനങ്ങൾ വളര്‍ന്നു കൊണ്ടിരിക്കുന്ന വേളയില്‍ എല്ലാ സമ്പർക്ക പോയന്റുകളിലും നവീനമായ അനുഭവമാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡ് മുതല്‍ ഉല്‍പ്പന്നവും അതിന്റെ ഉടമസ്ഥാവകാശവും അടങ്ങിയ എല്ലാ ഘട്ടങ്ങളിലും. ഭാവിയിലെ സഞ്ചാര മാര്‍ഗ്ഗങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന സമീപനങ്ങളെ കരുത്തുറ്റതാക്കുവാന്‍ പുതിയ ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് ഐഡിന്റിറ്റിയുടെ ആവശ്യം വ്യക്തമായി കണ്ടെത്തിയിട്ടുണ്ട് ടാറ്റാ. ഇ വി.

Leave a Reply

Your email address will not be published. Required fields are marked *