2019 മാരുതി ബലെനോ വന്നു എന്നറിഞ്ഞല്ലോ. എന്തൊക്കെയാണ് പുതിയ ബലെനോയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നൊന്ന് കണ്ണോടിക്കാം. എന്തായാലും, വീഡിയോയും ഉടനെ തന്നെ ചെയ്യാൻ ശ്രമിക്കാം!
മുൻവശം മുഴുവനായി തന്നെ റീ ഡിസൈൻ ചെയ്തിരിക്കുന്നു. പുതിയ ഗ്രില്ലും ബമ്പറുമാണ്.
പ്രൊജക്ടർ ഹെഡ് ലൈറ്റ്, എൽ ഇ ഡി യൂണിറ്റിന് വഴിമാറിയിട്ടുണ്ട്.
സെറ്റ, ആൽഫ വേരിയന്റുകളിൽ വീൽ കവറിനു പകരം പുതിയ ഡിസൈനിൽ ഉള്ള അലോയ് വീലുകളാണ്.
വാല്യൂ ഫോർ മണിയായിട്ടുള്ള ഡെൽറ്റ മോഡലിനും പ്രൊജക്ടർ ഹെഡ് ലാംപാണ് മാരുതി കൊടുത്തിട്ടുള്ളത്
എൻജിനും ട്രാൻസ്മിഷനും ഒരു മാറ്റവും ഇല്ല.
ഏകദേശ എക്സ് ഷോ റൂം വില കൂടെ പറയാം.
പെട്രോൾ
സിഗ്മ – 5.46
ഡെൽറ്റ – 6.17
സെറ്റ – 6.85
ആൽഫ – 7.45
പെട്രോൾ (auto)
ഡെൽറ്റ – 7.49
സെറ്റ – 8.17
ആൽഫ – 8.77
ഡീസൽ
സിഗ്മ – 6.61
ഡെൽറ്റ – 7.32
സെറ്റ – 8.00
ആൽഫ – 8.60
*lakhs