ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്കായി മെഗാ സര്‍വീസ് ക്യാമ്പ്

കേരളത്തിലെ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കായി കൊച്ചിയില്‍ 14മുതല്‍ 17വരെ മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 2019-2020 മോഡല്‍ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് പങ്കെടുക്കാം. ബ്രാന്‍ഡിന്‍റെയും പ്രമുഖ ഒഇ വിതരണക്കാരായ മോട്ടുല്‍, ആമറോണ്‍, സിയറ്റ് ടയര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പ്.

സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ക്ക് മോട്ടോര്‍സൈക്കിളിന്‍റെ സ്ഥിതി കണക്കിലെടുത്ത് സൗജന്യ അധിക വാറന്‍റി ലഭ്യമാക്കും. എക്സ്ചേഞ്ച്, ബൈബാക്ക് താല്‍പര്യം ഉളള ഉപഭോക്താക്കള്‍ക്ക് അതിനുള്ള അവസരം ക്യാമ്പില്‍ ഒരുക്കും. താല്‍പ്പര്യമുള്ള ഉടമകള്‍ക്ക് നവീകരണ പ്രക്രിയ സുഗമമാക്കാന്‍ ഈ ക്യാമ്പ് ലക്ഷ്യമിടുന്നു.

കൊച്ചി ക്യാമ്പിനെ തുടര്‍ന്ന് ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ക്യാമ്പുകളുണ്ടാകും. ഈ ക്യാമ്പ് ഉപഭോക്തൃ അടിത്തറയിലേക്ക് എത്തിച്ചേരുന്നതിനും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ജാവ യെസ്ഡിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *