ഫാസ്റ്റ് ആണ് പക്ഷെ ഫ്യൂരിയസ് അല്ല!
ഇലക്ട്രിക്ക് കാറുകളാണ് ഭാവി എന്ന് പറയാറില്ലേ? ചിലപ്പോൾ അങ്ങനെയായേക്കാം, ചിലപ്പോൾ അങ്ങനെ ആവാതിരിക്കാം അതെന്ത് തന്നെയായാലും കുറഞ്ഞ വില കൂടുതൽ ഹോഴ്സ് പവർ എന്നോ, കുറഞ്ഞ വിലക്ക് കൂടുതൽ സ്പീഡ് എന്നോ ഒക്കെ പറയാവുന്ന വിധത്തിലാണ് ഫോസിൽ ഫ്യൂവൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക്ക് കാറുകളുടെ കാര്യം. ഈയടുത്ത് വോൾവോയുടെ സി40 എന്ന ഇലക്ട്രിക്ക് എസ് യു വി ഓടിച്ചപ്പോൾ തോന്നിയ മറ്റൊരു കാര്യം എന്ന് പറയുന്നത്, സ്പീഡ് അല്ലെങ്കിൽ പവർ ഇതിനുള്ള അതെ മെറിറ്റ് തന്നെയാണ് തീർത്തും ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായി ഓടുന്ന ഇലക്ട്രിക്ക് കാറുകളുടെ സ്വഭാവത്തിനുമുള്ളത്.എളുപ്പത്തിൽ ഓടിക്കാനും എന്നാൽ വലിയ അലോസരങ്ങളില്ലാതെ ഓടിച്ചു കൊണ്ട് നടക്കാനും ഇലക്ട്രിക്ക് കാറുകൾ തികച്ചും അഭികാമ്യമാണ്.
ബിവൈഡി ഒരു ചൈനീസ് കാർ കമ്പനിയാണ്, ബിവൈഡി ബാറ്ററിയും, ബസ് ചേസിസും ഒലെക്ട്രാ ഗ്രീൻവിച്ച് എന്ന കമ്പനിക്ക് സപ്പ്ളൈ ചെയ്തു കൊണ്ടാണ് ഇന്ത്യൻ ഓട്ടോമോട്ടീവ് സെക്ടറിലേക്ക് വരുന്നത്.പിന്നീട് ബിവൈഡി തങ്ങളുടെ ആദ്യ കാർ കൊമേർഷ്യൽ സെഗ്മെന്റിലേക്ക് മാത്രമായി അതുവരെ കേട്ട് കേൾവിപോലുമില്ലാതിരുന്നത്ര റേഞ്ചുമായി ഇ 6 എന്ന മോഡലിനെ കൊണ്ട് വരുന്നത്, പിന്നീട് ആറ്റോ ത്രീ എന്നൊരു ഇലക്ട്രിക്ക് എസ് യു വിയും ബിവൈഡി ഇന്ത്യയിൽ ഇറക്കുകയുണ്ടായി.
അതിനു ശേഷം, മൂന്നാമത്തെ ബിവൈഡിയുടെ കാർ, അതാണ് സീൽ. കടലിലെ സീലുമായി ഈ വണ്ടിക്കുള്ള ബന്ധം എന്ന് പറയുന്നത്, ബിവൈഡിയുടെ ഓഷ്യൻ ഇൻസ്പയർഡ് ഡിസൈനും ആ പേരുമാണ് പക്ഷെ അതിനെല്ലാം ഉപരി വളരെ അധികം പ്രത്യേകതകൾ ഈ വണ്ടിക്കുണ്ട്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.
രൂപം
അവിടെയും ഇവിടെയുമെല്ലാം പല വണ്ടികളുടെയും സാമ്യതകൾ പേറുന്ന, എന്നാൽ വളരെ മനോഹരമായ ഡിസൈൻ ആണ് സീലിനുള്ളത്. ഒരു ഫാസ്റ്റ് ബാക് കാർ ആണത്. ടെക്നോളജിയുടെ സമ്പന്നതയും കാഴ്ചക്കുള്ള ഭംഗിയും ഈ വണ്ടിക്ക് ആവോളമുണ്ട്.
മുൻ വശത്ത് എൽ ഇ ഡി ഹെഡ് ലാമ്പും, ഡി ആർ എൽ ലൈറ്റും ചെറിയ എയർ ഡാമും. അങ്ങനെ ലളിതമായ എന്നാൽ സുന്ദരമായ വണ്ടിയാണിത്. ബോണറ്റിനകത്ത് ഒരു സ്റ്റോറേജ് സ്പേസ് ഉണ്ട്. അമ്പത് ലിറ്റർ ആണത്. വശങ്ങളിൽ 18 ഇഞ്ചാണ് സാധാ മോഡലിന് എങ്കിൽ മറ്റു രണ്ടു മോഡലുകൾക്ക് 19 ഇഞ്ച് ആണ് വീലുകൾ. സാധാ മോഡലെന്നും മറ്റു മോഡലുകൾ എന്നും പറയാൻ ഈ വണ്ടിക്ക് മൂന്ന് മോഡലുകളുണ്ട്, അതിലേക്ക് വരാം.
വഴങ്ങളിലെ ക്ലീൻ ലിനെസ് അതിന്റെ താഴെയുള്ള സ്കർട്ടിങ് പോലുള്ള ഡിസൈൻ എലമെന്റുകൾ, അലോയ് വീലിലെ പ്ലാസ്റ്റിക് എയ്റോ ഇൻസേർട്ടുകൾ അങ്ങനെ കുറെ അധികം എലമെന്റുകൾ ഈ വണ്ടിയിൽ കാണാം. എനിക്ക് ഈ വണ്ടിക്ക് ഫ്രേം ലെസ്സ് വിൻഡോകൾ കൂടെ വേണ്ടിയിരുന്നു എന്ന് തോന്നി.
പിന്നിലെ ബമ്പറിലും ചെറിയ ഫിന്നുകൾ ഒക്കെ കറുത്ത കളറിൽ കൊടുത്തത് നന്നായിട്ടുണ്ട്. കൂട്ടത്തിൽ ഉള്ള ക്യാമെറകൾ, മുന്നിലും പിന്നിലും വച്ചിരിക്കുന്നത് ഒരൽപം ആഫ്റ്റർ തോട്ട് എന്ന് തോന്നി ബാക്കിയെല്ലാം വളരെ നന്നായിട്ടുണ്ട്. ഒരു സെഡാൻ പ്രേമിയെ സന്തോഷിപ്പിക്കാൻ തക്കവണ്ണം എല്ലാം ഈ കാറിലുണ്ട്. ടെസ്ല മോഡൽ 3യുടെ ഒരു വിദൂര ഛായായതും ഈ വണ്ടിക്കുണ്ട്.
വലിയ ബൂട്ടാണ് 400 ലിറ്ററാണ് കപ്പാസിറ്റി, സീറ്റുകൾ കൂടി മറിച്ചിട്ടാൽ ആവശ്യത്തിൽ അധികം സ്റ്റോറേജ് സ്പേസുണ്ട് പക്ഷെ ഉയരം കുറവായതു കൊണ്ട് അത്ര വലിയ സാധനങ്ങൾ ഒന്നും കൊണ്ടുപോകാം എന്ന് കരുതുകയും വേണ്ട
മോഡലുകൾ.
മൂന്നു മോഡലുകളാണ് സീലിനുള്ളത്. അതിൽ പ്രീമിയം എന്ന മോഡലാണ് നമ്മൾ ഓടിച്ചത് തധ്വരാ അതിന്റെ കാര്യങ്ങളാണ് പറയാൻ എളുപ്പം എന്നിരുന്നാലും കൂടിയ മോഡലായ പെർഫോമൻസിന്റെ കരുത്ത് 500 ബി എച്ച്പ്പിക്കു മോളിലാണ് എന്നത് വിസ്മരിക്ക വയ്യ
45.5 ലക്ഷം രൂപയാണ് ബിവൈഡി സീലിന്റെ പ്രീമിയം മോഡലിന് എക്സ് ഷോറൂം വില. ഒറ്റ ചാർജിൽ 650 കിലോമീറ്ററോളം പോകാൻ കഴിവുള്ള സീൽ പൂജ്യത്തിൽ നിന്ന് നൂറു കിലോമീറ്റർ വേഗതയെടുക്കുന്നത് 5.9 സെക്കന്റിലാണ്. കൂടിയ മോഡലായ പെർഫോമൻസിന് ഇത് 3.8 സെക്കൻഡാണ്.
അകത്ത്
ലളിതം സുന്ദരം എന്ന് വിളിക്കാവുന്ന അകത്തളമാണ്, സീറ്റുകൾ നമ്മൾ ആറ്റോ ത്രീയിൽ കണ്ടത് തന്നെ. മുന്നിലെ രണ്ടു ഇലക്ട്രിക്ക് സീറ്റുകൾക്ക് മെമ്മറി ഫങ്ഷനുമുന്. വലിയ സ്ക്രീനിലാണ് മുന്നിലെ എ സി വെന്റുകൾ ക്രമീകരിക്കുക എന്നത് ഒരു പുതുമയാണ് പക്ഷെ അത്ര സൗകര്യപ്രദമല്ല പിന്നെ സീറ്റിനു ഇലക്ട്രിക്ക് സപ്പോർട്ട് ഉണ്ട് എന്നാൽ സ്റ്റിയറിംഗ്ന് അതില്ല.
നല്ല റെസ്പോൺസീവ് ആയ സ്ക്രീൻ തന്നെയാണ്. കൂടെ നല്ല ഒരു മീറ്റർ ക്ലസ്റ്ററുമുണ്ട്. വെയിലിൽ ഇത് രണ്ടും കണ്ടു മനസിലാക്കാൻ വലിയ ബുദ്ധിമുട്ടാണ് എന്നതാണ് സത്യം നല്ല റിഫ്ളക്ഷൻ ഉണ്ട് തന്നെ. വലിയ മീഡിയ സ്ക്രീൻ റൊട്ടേറ്റ് ചെയ്യാൻ കൂടെ കഴിയുന്ന ഒന്നാണ്. ഡോറിലും സെന്റർ കണ്സോളിലും മറ്റും ഇഷ്ടം പോലെ സ്റ്റോറേജ് സൗകര്യവും ഈ വണ്ടിയിൽ ഉണ്ട്.
പിന്നിലെ സീറ്റിന് തൈ സപ്പോർട്ട് കുറവാണ് എന്നതാണ് ഒരു കുറവായി പറയാനുള്ളത്. മുന്നിലേതിന് വിപരീതമായി പിന്നിൽ എസി വെന്റുകൾ നമുക്ക് നേരിട്ട് നിയന്ത്രിക്കുകയും ചെയ്യാം.
ഓടിക്കാൻ എങ്ങനെ.
ഏതൊരു ഫാസ്റ്റ് ഇലക്ട്രിക്ക് കാറിനേയും പോലെ ഓടിക്കാൻ നല്ല രാസമാണീ വണ്ടി. റൈഡ് ക്വളിറ്റി കൊള്ളാം എന്നാലും ഒരു വെർട്ടിക്കൽ മൂവേമെന്റ് ഉണ്ട്. യാത്ര ചെയ്യാൻ നല്ല സുഗമാണീ വണ്ടിയിൽ അതും നല്ല കാര്യമാണ്. നല്ല സീറ്റുകളും മികച്ച കണ്ട്രോളും എല്ലാം ഡ്രൈവിംഗ് രസകരമാക്കുന്നുണ്ട്.
ബ്രേക്ക് ഇച്ചിരി അറ്റത്താണ് എന്നത് ഒരു പ്രശ്നമായി തോന്നിയേക്കാം, പക്ഷെ മെല്ലെ അതിനോട് താതമ്യപ്പെടും. സ്റ്റിയറിംഗ് നല്ല കണ്ട്രോൾ തരുന്നുണ്ട്. പെട്ടെന്ന് തന്നെ വേഗമെടുക്കാൻ കഴിയുന്ന ഈ വണ്ടി കൂടിയ വേഗത്തിൽ എത്തി എന്നത് മനസിലാക്കാൻ മീറ്റർ നോക്കണ്ട, അതിനായ് ഹെഡ് അപ്പ് ഡിസ്പ്ലേയുമുണ്ട്.
മൊത്തത്തിൽ നോക്കിയാൽ ഓടിക്കേണ്ടിയിരുന്നത് പെർഫോമൻസ് എന്ന കൂടിയ മോഡലായിരുന്നു. അത് ഓൾ വീൽ ഡ്രൈവ് കൂടെയാണ് എന്നിരുന്നാലും ഈ പിൻ വീൽ ഡ്രൈവ് ആയ പ്രീമിയം മോഡൽ ഒരു നല്ല ഫാസ്റ്റ് ബാക്ക് ആണെന്ന് നിസംശയം പറയാം. വിലക്കൊത്ത കാറുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.
You must be logged in to post a comment.