ബജാജ് തങ്ങളുടെ പുതിയ പൾസർ എൻ 250 പുറത്തിറക്കിയിരിക്കുന്നു, എന്നും പൾസർ എന്ന വണ്ടിക്ക് യുവാക്കൾക്കിടയിലും, പണ്ട് യുവാക്കളായിരുന്നവർക്കിടയിലും വലിയ പേരാണ്, അതിന് ഒരു കാരണം ഈ വണ്ടിയുടെ വില തന്നെയാണ്. എല്ലാം തികഞ്ഞ ഒരു വണ്ടി കയ്യിൽ ഒതുങ്ങുന്ന വിലക്ക് കിട്ടുമായിരുന്നു എന്നതാണത്.
ഇന്നും അക്കാര്യത്തിൽ തർക്കത്തിനിടയില്ല, നോക്കുക ഈ എൻ സീരീസ് പൾസർ മോഡലുകളുടെ ഫ്ലാഗ്ഷിപ്പ് എന്ന് വിളിക്കാവുന്ന ഈ എൻ 250 ക്ക് ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരം രൂപയാണ് വില. ഈ വിലക്ക് കിട്ടുന്ന വേറെ ഒരു ഇരുന്നൂറ്റി അമ്പത് സിസി ബൈക്ക് ഏതാണ്, അങ്ങനെ ഒന്നില്ല. അത് തന്നെയാണ് ഇന്നിറങ്ങിയ പൾസറിന്റെ ഒരു വലിയ പ്രത്യേകത.
ഈ വണ്ടിയുടെ മറ്റു പ്രത്യേകതകൾ നോക്കാം.
പുതിയ പൾസർ എൻ 250ക്ക് സ്വിറ്റ്‌ച്ചബിൾ ട്രാക്ഷൻ കണ്ട്രോൾ ഉണ്ട്, മൂന്ന് എബിഎസ് മോഡുകളുണ്ട്. അപ്പ് സൈഡ് ഡൌൺ ഫോർക്കും ഈ വണ്ടിയുടെ പ്രത്യകതയാണ്, വലിയ ടയറുകളുള്ള എൻ 250ക്ക് മൂന്നു കളറുകളാണ് ഉള്ളത്. കൂടാതെ ബജാജ് പൾസറിൽ ബ്ലുടൂത് കണക്ടിവിറ്റിറ്റിയും കൂടെ ടേൺ ബൈ ടേൺ നാവിഗേഷണൻ സിസ്റ്റവുമുണ്ട്. സംഭവം സാധാരണ ഒരു ഡോട്ടഡ് ഡിസ്പ്ലേയ് ആണെങ്കിലും വിലയുടെ ആ ഒരു ആനുകൂല്യം നമുക്കാ വണ്ടിക്ക് കൊടുക്കാം. ഒരു ടി എഫ് റ്റി ഡിസ്പ്ലേ ആയിരുന്നെങ്കിൽ സംഭവം കളർ ആയേനെ.
ഇരുന്നൂറ്റി അമ്പത് സിസി ഓയിൽ കൂൾഡ് എൻജിനാണ് പൾസർ എൻ 250ക്ക്, 24.5 ഹോഴ്സ് പവർ കരുത്തും 21.5 എൻ എം ടോർക്കുമുള്ള പൾസർ എൻ 250ക്ക് സ്ലിപ് അസ്സിസ്റ് ക്ലച്ചുമുണ്ട്.
അങ്ങനെ നോക്കുമ്പോൾ, കയ്യിൽ ഒതുങ്ങുന്ന വിലക്ക്, നല്ലൊരു ബൈക്ക് അതാണ് പൾസർ എൻ 250 ൻ