ഐക്കോണിക് ഇന്നോവ ക്രിസ്റ്റ ലൈനപ്പിലേക്ക് പുതിയ GX പ്ലസ് ഗ്രേഡ് അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ. കമ്പനിയുടെ ഉപഭോക്തൃ-കേന്ദ്രീകൃത സമീപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പതിനാലോളം പുതിയ ഫീച്ചറുകളുമായാണ് ഈ പുതിയ ഗ്രേഡ് പുറത്തിറങ്ങുന്നത്.
റിയർ ക്യാമറ, ഓട്ടോ-ഫോൾഡ് മിററുകൾ, ഡിവിആർ സിസ്റ്റം, ഡയമണ്ട് കട്ട് അലോയി വീലുകൾ, വുഡ് ഫിനിഷ് ഇൻ്റീരിയർ പാനലുകൾ, പ്രീമിയം ഫാബ്രിക് സീറ്റുകൾ എന്നിവയാണ് പുതിയായി ലഭിക്കുന്ന ഫീച്ചറുകളിൽ ചിലത്. സൂപ്പർ വൈറ്റ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, അവൻ്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിന്റെ ഏഴ് സീറ്റർ വേരിയൻ്റിന് 21.39 ലക്ഷവും എട്ട് സീറ്റർ വേരിയന്റിന് 21.44 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.
2005-ൽ അവതരിപ്പിച്ചതിനുശേഷം, ഇന്നോവ മൾട്ടി പർപ്പസ് വെഹിക്കിൾ (MPV) സെഗ്മെന്റിൽ സ്വന്തമായി വ്യവസായ മാനദണ്ഡങ്ങൾ സ്ഥാപിച്ചു മുന്നേറുകയാണ്. ഞങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ ഭാഗമായി, മാറികൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ബ്രാൻഡിനെ പ്രസക്തവും ബഹുമുഖവുമായി നിലനിർത്താനാണ് ടൊയോട്ട കിർലോസ്കർ മോട്ടോർ ശ്രമിക്കുന്നതെന്ന് സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ്, വൈസ് പ്രസിഡന്റ് ശബരി മനോഹർ പറഞ്ഞു.
ടൊയോട്ട ഈയടുത്തായി അവതരിപ്പിച്ച 5 വർഷത്തെ കോംപ്ലിമെൻ്ററി റോഡ്‌സൈഡ് അസിസ്റ്റൻസും മൂല്യവർദ്ധിത സേവനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, 3 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ എന്ന സ്റ്റാൻഡേർഡ് വാറൻ്റി ഇപ്പോൾ കുറഞ്ഞ ചിലവിൽ 5 വർഷം അല്ലെങ്കിൽ 2,20,000 കിലോമീറ്റർ വരെ നീട്ടാനും വാഹന ഉടമകൾക്ക് സാധിക്കും.
ഇതോടൊപ്പം, ഡീലർ സ്റ്റാഫ് ഡെലിവറി ലൊക്കേഷനിലേക്ക് പുതിയ വാഹനങ്ങൾ റോഡിലൂടെ ഓടിച്ച് സെയില്‍സ് ഔട്ട്ലൈറ്റുകളില്‍ എത്തിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ടൊയോട്ട ഡീലര്‍മാര്‍ക്ക് സ്റ്റോക്ക് യാര്‍ഡില്‍ നിന്ന് പുതിയ വാഹനങ്ങള്‍ വിപണനകേന്ദ്രങ്ങളിലേക്ക് നേരിട്ട് ട്രക്കില്‍ അയക്കാനാകുന്ന ഡെലിവറി സംവിധാനവും കമ്പനി ഈയടുത്ത് അവതരിപ്പിച്ചിരുന്നു.