ബജാജ് പൾസർ എൻ 160 ന് മാരക അപ്ഡേറ്റ്
ബജാജ് തങ്ങളുടെ വില്പനയിൽ താരമായ പൾസർ എൻ സീരിസിലെ 160 മോഡലിൽ കാര്യമായ മാറ്റങ്ങൾ 2024 അപ്ഡേറ്റിൽ വരുത്തിയിട്ടുണ്ട്. കണക്ടിവിറ്റി സവിശേഷതകളും പുതിയ ഗ്രാഫിക്‌സും പൾസർ മോഡലുകളായ 125സിസി 150 സിസി 220 സിസി മോഡലുകളിൾ കൂടിയും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
പൾസർ എൻ 160 ന് ഒരു പുതിയ വേരിയന്റ്, അപ് സൈഡ് ഡൌൺ ഫോർക്കും, ടേൺ ബൈ ടേൺ നാവിഗേഷനും, എ ബി എസ് മോഡുകളുമൊക്കെയായി കൊടുത്തു എന്നതാണ് ഏറ്റവും വലിയ പുതുമ.
പുതിയ എൻ 160, കാഴ്ച്ചയിൽ മനോഹരമാക്കാൻ ഈ പുതിയ ഗ്രാഫിക്സനു കഴിഞ്ഞിട്ടുണ്ട്.
റൈഡ് മോഡുകൾ എൻ160 നെ കുറച്ചു കൂടി സ്‌പോർട്ടി ആക്കി എന്ന് തന്നെ പറയാം.
റൈൻ മോഡ്: ഇത് മഴയത്തു കൂടുതൽ സുരക്ഷിതമായി വണ്ടിയോടിക്കാൻ സഹായിക്കുന്ന ഒരു മോഡ് ആണ്.
റോഡ് മോഡ്: സാധാരണ റോഡിൽ, ദിവസേനയുള്ള ഉപയോഗത്തിന്. ഈ മോഡ് മതിയാകും.
ഓഫ്‌റോഡ് മോഡ്: പേര് സൂചിപ്പിക്കുന്ന പോലെ ഓഫ് റോഡിൽ ഈ മോഡ് ഉപയോഗിച്ച് കുറച്ചു കൂടി ഫൺ, സുരക്ഷയോട് കൂടി ഓടിക്കാനാവും
പുതിയ അപ്ഡേറ്റ് ചെയ്ത പൾസറുകളുടെ വില താഴെക്കൊടുക്കുന്നു.
Pulsar 125 carbon fibre single seat – ₹ 92 883/-
Pulsar 150 Single Disc – ₹ 1 13 696/-
Pulsar 220F – ₹ 1 41 024/-
*Ex-Showroom Delhi
You must be logged in to post a comment.