9.99 ലക്ഷം രൂപക്ക് എം ജിയുടെ പുതിയ ഇലക്ട്രിക്ക് വണ്ടി വാങ്ങാം പക്ഷേ ബാറ്ററി കിട്ടില്ല!
വൻഡ്സർ കാസ്റ്റിൽ എന്താണ് എന്ന് എല്ലാർക്കും അറിയാം ഒരു പരിചയപെടുത്തലിന്റെ ആവശ്യം പോലുമില്ല, അത് കൊണ്ട് തന്നെയാവണം എം ജി തങ്ങളുടെ പുതിയ വണ്ടിയെ ആ പേരിൽ വിളിക്കാനാണ് തീരുമാനിച്ചത്. വിൻഡ്സർ എന്ന പേരിൽ ചൈനയിലൊക്കെ വിൽക്കുന്ന വൂളിങ് ക്ലൌഡ് എന്ന വണ്ടിയെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് വിൻഡ്സർ എന്ന പേരിലാണ്.
ബേസ് മോഡലിന്റെ വില മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 9.99 ലക്ഷം രൂപക്ക് വണ്ടി കിട്ടും പക്ഷേ ബാറ്ററിക്ക് കൂടെ റെന്റ് കൂടെ കൊടുക്കേണ്ടതുണ്ട്
ഒരു കിലോമീറ്റർ ഓടുമ്പോൾ 3.5 രൂപയാണ് എം ജിക്ക് നമ്മൾ വാടകയായി കൊടുക്കേണ്ടത്, ഒരു ലക്ഷം ഓടാൻ ഏറെക്കുറെ മൂന്നര ലക്ഷം രൂപ.
160 പി എസ് ആണ് വിൻഡ്സറിന്റെ കരുത്ത് 200 ന്യൂട്ടൺ മീറ്റർ ടോർക്കുമുണ്ട്. 38 കിലോവാട്ട് അവർ ബാറ്ററിയുള്ള വിൻഡ്സറിനു 331 കിലോമീറ്ററാണ് റേഞ്ച് എം ജി അവകാശപ്പെടുന്നത്.
കാഴ്ചയിൽ കൗതുകമുള്ള വണ്ടിയാണ് വിൻഡ്സർ, നിരത്തിൽ കാണുന്ന വണ്ടികളിൽ നിന്ന് വലിയ സാമ്യതകൾ ഇല്ല. ഭംഗിയുണ്ട്, കോമറ്റ് ഇഷ്ടപെട്ടവർക്ക് എന്തായാലും വിൻഡ്സർ ഇഷ്ടപ്പെടും.
വലിയ ബൂട്ടാണ്, 604 ലിറ്ററാണത്. പിൻ സീറ്റുകൾ ചരിക്കാനാകും. മുൻ സീറ്റുകൾക്ക് വെന്റിലേഷൻ പോലെയുള്ള സവിശേഷതകളുണ്ട്
വലിയ സ്ക്രീനും, ക്ലസ്റ്ററും, ഭംഗിയുള്ള സ്റ്റിയറിംഗ് വീലും എല്ലാം കാണാം. അയണിക് 5 ന്റേത് പോലുള്ള സെന്റർ കൺസോൾ കാണാനും ഉപയോഗിക്കാനും കൊള്ളാം
ആറ് എയർ ബാഗുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഈ വണ്ടിയിലുണ്ട്
ഫ്ലാറ്റ് ആണ് ഫ്ലോർ അത് കൊണ്ട് തന്നെ ഇരിക്കാൻ സുഖകരമായിരിക്കും, സീറ്റുകളുടെ നിർമ്മിതിയിൽ സുഖ സൗകര്യത്തിന് പ്രധാന്യം കൊടുത്തിട്ടുണ്ട്
18 ഇഞ്ച് വീലുകളും കൂടെ കൂടിയ ഗ്രൌണ്ട് ക്ലിയറൻസും കൂടിച്ചേരുന്ന ഈ വണ്ടിയെ എം ജി വിളിക്കുന്നത് സി യു വി എന്നാണ്.
എന്തായാലും ഉടനെ തന്നെ ഈ വണ്ടി ഒടിക്കുന്നുണ്ട്, വീഡിയോയിൽ മറ്റു കാര്യങ്ങൾ പറയാം!
You must be logged in to post a comment.