രണ്ടു ലക്ഷത്തിനുള്ളിൽ വാങ്ങാം, പക്ഷെ!
കയ്യിൽ കാശ് ഇല്ല, കാർ വാങ്ങുക എന്നത് അപ്രാപ്യമാണ് എന്ന് തോന്നുന്നുണ്ടോ, എന്നാൽ അങ്ങനെയല്ല. യൂസ്ഡ് കാറുകളിൽ നമുക്ക് ചെറിയ വിലക്കുള്ളിൽ തന്നെ കിട്ടാവുന്ന നല്ല വണ്ടികളുണ്ട്. അതിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ കെ 10
മാരുതി സുസുക്കി ആൾട്ടോ കെ 10
ഒരു ലക്ഷത്തിൽ നാല്പതിനായിരം രൂപക്ക് മുകളിലൊക്കെ നല്ല വണ്ടികൾ കിട്ടും എന്നത് തന്നെയാണ് ഇതിലെ വലിയ ഹൈലൈറ്റ്, കൂടാതെ അധികം ഓടാത്ത വണ്ടികളും കിട്ടാനുണ്ട്. ആയിരം സിസിയോളമുള്ള കെ ടെൻ സാധാ ആൾട്ടോ ഓടിച്ചു നടന്നവർക്കും നല്ല ഒരു അപ്‌ഡേറ്റ് ആണ്. ഇനി എന്താണ് ഇതിന്റെ വലിയ പ്രത്യേകതകൾ എന്ന് നോക്കാം.
ആദ്യം പറയാനുള്ളത് എഞ്ചിന്റെ കരുത്തിനെകുറിച്ച് തന്നെയാണ്, സാധാ ആൾട്ടോക്ക് എ സി ഓഫ് ചെയ്താൽ കിട്ടുന്ന ബൂസ്റ്റ് ഒക്കെ ആസ്വദിച്ചിട്ടുള്ളവർക്ക് ഈ വണ്ടിയിൽ കേറിയാൽ എ സി സ്വിച്ച് തൊടുകയേ വേണ്ട, 2012 നു മുകളിൽ ഉള്ള വണ്ടിയൊക്കെ നോക്കി വാങ്ങിയാൽ ഫിട്നെസ്സ് എടുക്കാനും ആവശ്യമുള്ള സമയം കിട്ടും
67ബി എച്ച് പിയോളം കരുത്തുള്ള ഒരു കാറാണ് ആൾട്ടോ കെ10, 760 കിലോ മാത്രം ഭാരം വച്ച് എന്ത് കാണിക്കും എന്ന് ഊഹിക്കേണ്ട കാര്യമില്ലല്ലോ, കൂടാതെ 20 കിലോമെറ്ററിനു മുകളിൽ മൈലേജ് കൂടെ കിട്ടും എന്നതും ഗുണമാണ്.
വാങ്ങുമ്പോൾ വിഎക്സ് ഐ തന്നെ വാങ്ങിയാൽ, ടാക്കോ മീറ്റർ കൂടെ കിട്ടും എന്നത് നിങ്ങളിലെ വാഹനപ്രേമിയെ തൃപ്തിപ്പെടുത്താൻ സഹായിക്കും.
നാലു ലക്ഷം രൂപയിൽ താഴയായിരുന്നു 2010ൽ ഈ വണ്ടിക്ക് വില എന്നോർക്കുക, ഇന്ന് ഒരു ബേസിക് കാർ എന്ന നിലയിൽ ഓടിക്കാൻ ഇത്രയും ഉതകുന്ന വേറെ വണ്ടിയില്ല എന്ന് തന്നെ പറയാം.
സ്റ്റിയറിംഗ് അത്ര എന്തുസ്യാസ്റ്റിക് അല്ല, അന്നത്തെ ഇലക്ട്രിക്ക് പവർ സ്റ്റിയറിംഗ് കാലിബറേഷൻ അത്ര കേമമൊന്നുമല്ല എന്നതും കൂടിയ വേഗതയിൽ വണ്ടി അത്ര കോൺഫിഡൻസ് തരില്ല എന്നതും ആൾട്ടോ കെ10 ന്റെ ദോഷമായി പറയാം, പക്ഷെ കുറഞ്ഞ പരിപാലന ചിലവ് വലിയ ഹൈലൈറ്റ് ആണ്!
പിന്നെ ചെറിയ ടയറുകളാണ്, ഒരൽപം വീതി കൂട്ടി ഇട്ടാൽ വണ്ടി കാണാനും നല്ല ചേലാവും
You must be logged in to post a comment.