ജീപ്പ് ഇന്ത്യ പോലും വിജയകരമായി വിൽക്കുന്ന കോമ്പസ് എന്ന മോഡലിന്റെ പുതിയ 2025 വേർഷന്റെ ചിത്രങ്ങൾ പുറത്തായിട്ടുണ്ട്.
കാഴ്ച്ചയിൽ നല്ല രസമൊക്കെയുണ്ടെങ്കിലും, എന്തൊക്കെയാണ് ജീപ്പ് ചെയ്ത് വച്ചിരിക്കുന്നതെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഗ്ലോബൽ ആൺവീലിനു മുന്നെയാണ് ജീപ്പ് കോമ്പസ്സിന്റെ ചിത്രങ്ങൾ പുറത്തായിരിക്കുന്നത്.
പുതിയ ജീപ്പ് കോമ്പസ്, കമ്പനിയുടെ STLA മീഡിയം പ്ലാറ്റഫോമിലാണ് വരുന്നത് എന്നാണറിയുന്നത്, ഇറ്റലിയിലെ മെൽഫിയിലാണ് അത് നിർമിക്കുകയത്രേ.

ചരോക്കിയിലെ ഹെഡ് ലാമ്പിന്റെ ഇൻസ്പിറേഷനിൽ ഗ്രില്ലിൽ അടക്കമുള്ള ലൈറ്റ്, മുന്നിലെ വ്യത്യാസങ്ങളിൽ പ്രകടമായ മാറ്റമാണ് കോമ്പസ്സിന് നൽകുന്നത്. ടൈൽ ലാമ്പുകളും വലിയ പുതുമയാണ്.
പുതിയ കോമ്പസ് ഇ ഹൈബ്രിഡ്, ഇ ഹൈബ്രിഡ് പ്ലഗിൻ കൂടാതെ മുഴുവനായും ഇലക്ട്രിക്ക് മോഡലായും വരുന്നുണ്ടെന്നാണറിയുന്നത്. കൂടാതെ ഓൾ വീൽ ഡ്രൈവ് മോഡലുകളും ഉണ്ടാവുമത്രെ.
സ്റ്റെലന്റിസ് നേരത്തെ പറഞ്ഞത് പോലെ പുതിയ കോമ്പസ് ഇന്ത്യക്ക് കിട്ടാൻ സാധ്യതയില്ല. ഇവിടെ ഫേസ്ലിഫ്റ്റ് ചെയ്ത ഇപ്പോഴുള്ള മോഡൽ തന്നെയായിരിക്കും വില്പനയിൽ ഉണ്ടാവുക
