ടാറ്റായുടെ പ്രീമിയം ഹാച്ച് ബാക്ക്, അൾട്രോസിന് പുതിയ മുഖം. മെയ് 9 ന് പുറത്തിറങ്ങുന്ന പുതിയ അൾട്രോസ് മെയ് 22 ഓടെ വില്പനയിൽ എത്തും. വണ്ടിയുടെ പുതിയ മോഡലിന്റെ ടീസറാണ് ടാറ്റ മോട്ടോർസ് പുറത്തു വിട്ടിരിക്കുന്നത്.
പുതിയ അൾട്രോസിന് കാര്യമായ മാറ്റങ്ങൾ ഉണ്ടാവും, മുന്നിലെ എൽ ഇടി ലൈറ്റുകളും, എൽ ഇ ഡി ഫോഗ് ലാമ്പും പുതിയ ഗ്രില്ലുമൊക്കെ മാറ്റങ്ങളാണ്.
പുതിയ ട്രെൻഡ് ആയ പരസ്പരം ബന്ധിപ്പിച്ച പിൻ ലൈറ്റുകളും അൾട്രോസിൽ കാണാനുണ്ട്.
പുതിയ ക്ലസ്റ്ററും, 360 ഡിഗ്രി ക്യാമെറയും ഇൻഫോടൈന്മെന്റ് സിസ്റ്റമുമൊക്കെ പുതിയ വണ്ടിയിൽ പ്രതീക്ഷിക്കാം. കൂടാതെ ചിത്രങ്ങളിൽ ഫ്ലഷ് ആയ ഡോർ ഹാൻഡിൽ കൂടെ കാണാനുണ്ട്!
ടാറ്റയുടെ ഡീസൽ ഓപ്ഷൻ ഉള്ള ഒരു ഹാച്ച്ബാക്ക് കൂടെയാണ് അൾട്രോസ്, അങ്ങനെ നോക്കിയാൽ സാധാ പെട്രോളും, ടർബോ പെട്രോളും ഡീസലുമുള്ള പ്രീമിയം ഹാച്ച് ബാക്ക് ആയ അൾട്രോസിന് ഈ മുഖം മിനുക്കൽ വില്പനയിൽ വലിയ സഹായകമായേക്കും!