ഓഫ്റോഡ് യാത്രകളെ ഹൃദയത്തിൽ നിറച്ച് ജീവിക്കുന്നവർക്ക് സന്തോഷിക്കാനുള്ള സമയമായി! ജീപ്പിന്റെ ചരിത്രപ്രസിദ്ധമായ 1941 ലെ പാരമ്പര്യത്തെ ആഘോഷിക്കാൻ പുതുതായി ജീപ്പ് ഒരു ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്, രൂപത്തിലും കരുത്തിലും വളരെയധികം പ്രത്യേകതകളുള്ള ജീപ്പിന്റെ വ്രാങ്കളൾ വില്ലിസ് 41 സ്പെഷ്യൽ എഡിഷൻ ആണത്. എ ലെജൻഡറി ഐക്കൺ ബോൺ എഗൈൻ എന്നാണ് ജീപ്പ് ആ വണ്ടിയെക്കുറിച്ച് പറയുന്നത്.
ഏകദേശം 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഈ എഡിഷനിൽ ലഭ്യമാകുക എന്നത് ഈ വാഹനത്തിന്റെ പ്രത്യകത കൂട്ടുന്നുണ്ട്. യഥാർത്ഥ വില്ലിസിന്റെ ആത്മാവും ഇന്നത്തെ പുതിയ വ്രാങ്കളറിന്റെ ന്റെ കരുത്തും പുതിയ സാങ്കേതികവിദ്യകളും ചേർത്തു നിർമ്മിച്ച ഈ എഡിഷൻ, പാരമ്പര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ള ജീപ്പ് ആരാധകരെയാണ് ലക്ഷ്യമിടുന്നത്.
പുതിയ സ്പെഷ്യൽ എഡിഷനിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് അതിന്റെ പ്രത്യേക നിറമായ 41 ഗ്രീൻ. മിലിട്ടറി വാഹനങ്ങളുടെ സ്വഭാവത്തിൽ നിന്ന് ഉൾക്കൊണ്ട 41 ഗ്രീൻ കളർ ഈ ഒരു എഡിഷനിൽ മാത്രമാണ് ഈ വണ്ടിക്ക് ലഭ്യമാകുന്നത്. കൂടാതെ, പ്രത്യേകമായ 1941 ബോണറ്റ് സ്റ്റിക്കറൊക്കെ വാഹനത്തിന്റെ പരമ്പരാഗത രൂപഭംഗിക്ക് മാറ്റേകുന്നുണ്ട്.
വ്രാങ്കളെർ വില്ലിസ് 41 സ്പെഷ്യൽ എഡിഷൻ മോഡലിന്റെ രൂപകൽപ്പന, ജീപ്പിന്റെ യുദ്ധകാല പാരമ്പര്യത്തെയാണ് ഓർമിപ്പിക്കുന്നത്. അതേ സമയം, ഇന്നത്തെ വാഹനങ്ങൾക്കുള്ള സവിശേഷതകളും പുതുമകളും നൽകാനും ജീപ്പ് മറന്നിട്ടില്ല.

ഈ എഡിഷനിലെ പ്രത്യേക സവിശേഷതകൾ:
- പവർ സൈഡ് സ്റ്റെപ്പുകൾ
- ഗ്രാബ് ഹാൻഡിലുകൾ
- പ്രത്യേക ഫ്ലോർ മാറ്റുകൾ
- 1941 ഹുഡ് സ്റ്റിക്കർ
- മുൻഭാഗത്തും പിന്നിലും ഡാഷ് കാമറകൾ
- സൺ റൈഡർ റൂഫ്ടോപ്പ്, സൈഡ് ലാഡർ, റൂഫ് ലെ അഡ്വഞ്ചർ പാക്കുകൾ എന്നിവയും ഈ മോഡലിൽ കിട്ടും!
വ്രാങ്കളെർ വില്ലിസ് 41 സ്പെഷ്യൽ എഡിഷൻ റുബികോൺ വേരിയേന്റിൽ, സാധാ മോഡലിൽ നിന്ന് 1.5 ലക്ഷം രൂപ കൂടുതൽ കൊടുത്താൽ ഇന്ത്യയിലെ ജീപ്പ് ഡീലർഷിപ്പുകൾ വഴിയായി വാങ്ങാനാകും.