സ്കോഡ ഒരു വർഷം കൊണ്ട് 50,000 കൈലാഖ് നിരത്തിലിറക്കി

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ Kylaq-ന്റെ വ്യത്യസ്ത രൂപങ്ങൾ പുറത്തിറക്കി ഉപഭോക്താക്കൾക്ക് കൂടുതൽ വേരിയന്റുകളും കൂടുതൽ ചോയ്‌സും പണത്തിനൊത്ത മൂല്യവും വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യൻ റോഡുകളിൽ യൂറോപ്യൻ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്താനുള്ള തന്ത്രം വികസിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.

Škoda Auto-യുടെ ഇന്ത്യയിലെ വളർച്ചയുടെ നെടുംതൂണായി Kylaq ഉയർന്നുവന്നിട്ടുണ്ട്. പുറത്തിറങ്ങിയതിനുശേഷം 50,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട Kylaq, രാജ്യത്ത് ബ്രാൻഡിന്റെ സിൽവർ ജൂബിലി വർഷത്തിലെ എക്കാലത്തെയും മികച്ച വിൽപ്പനയിൽ പ്രധാന പങ്കുവഹിച്ചു. Kylaq വാഗ്ദാനം ചെയ്യുന്ന സുരക്ഷ, ഡ്രൈവിംഗ് ഡൈനാമിക്സ്, സാങ്കേതികവിദ്യ, മൂല്യം എന്നിവയെല്ലാം സംയോജിക്കുന്ന അനുഭവമാണ് ഉപഭോക്താക്കളിൽ ശക്തമായ സ്വാധീനം ചെലുത്താനും അതുവഴി വിപണിയിൽ സബ്-4m SUV വിഭാഗത്തിലെ ഒരു പ്രധാന എതിരാളിയായി സ്ഥാനമുറപ്പിക്കാനും സഹായിച്ചതെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

“ഇന്ത്യയോടുള്ള ഞങ്ങളുടെ ദീർഘകാല പ്രതിബദ്ധതയുടെ അടയാളമായ Kylaq പുറത്തിറക്കിക്കൊണ്ട് വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ വിഭാഗത്തിലേക്കാണ് ഞങ്ങൾ ചുവടുവച്ചിരിക്കുന്നത്. Škoda ബ്രാൻഡിൽ നിങ്ങളർപ്പിക്കുന്ന വിശ്വാസമാണ് 50,000 വിൽപ്പന എന്ന നാഴികക്കല്ല് താണ്ടാൻ ഞങ്ങളെ സഹായിച്ചത്. വിശാലവും കൂടുതൽ ഘടനാപരവുമായ ശ്രേണിയും ഈ വർഷം അവസാനത്തേക്കായി പ്ലാൻ ചെയ്തിരിക്കുന്ന കൂടുതൽ സ്പെഷ്യലായ കൂട്ടിച്ചേർക്കലുകളും ഇന്ത്യൻ റോഡുകൾക്ക് യൂറോപ്യൻ സാങ്കേതികവിദ്യ, പണത്തിനൊത്ത മൂല്യം, മികച്ച ഡ്രൈവിംഗ് കാറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് Kylaq പ്രതിഫലിപ്പിക്കുന്നത്.” Kylaq-ന്റെ ഒന്നാം വാർഷികത്തെക്കുറിച്ച് Škoda Auto India ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

വേരിയന്റുകളിലെ വൈവിധ്യം

നാല് വേരിയന്റുകളുടെയും ഏഴ് വിലനിലവാരങ്ങളുടെയും നിരയിൽ നിന്ന് 2026-ൽ Kylaq ആറ് വേരിയന്റുകളിലേക്കും 11 വിലനിലവാരങ്ങളിലേക്കും വികസിക്കുന്നു. എൻട്രി ലെവൽ ക്ലാസിക്കിനും സിഗ്നേച്ചർ ട്രിമ്മുകൾക്കും ഇടയിലായി ക്ലാസിക്+ എന്ന വേരിയന്റ് (Top-end) വേരിയന്റ് കൈലാക് പ്രെസ്റ്റീജ്+ വേരിയന്റ്. കൂടുതൽ വേരിയന്റുകളും ഫീച്ചറുകളും ഉൾപ്പെടുത്തിയതിലൂടെ, വ്യത്യസ്ത ബജറ്റുകളിൽ മികച്ച വാഹനങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം സ്‌കോഡ ഓട്ടോ ഇന്ത്യ ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നു.”

യൂറോപ്യൻ സാങ്കേതികവിദ്യ ഇന്ത്യയിൽ

യൂറോപ്യൻ സാങ്കേതികവിദ്യയെ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമാക്കാനുള്ള Škoda Auto India-യുടെ തന്ത്രത്തെ ഊട്ടിയുറപ്പിക്കുകയാണ് ഈ അപ്‌ഡേറ്റിലൂടെ Kylaq. ബേസ് ക്ലാസിക് വേരിയന്റിന് മുകളിലായി ഇപ്പോൾ Kylaq ക്ലാസിക്+ ഉണ്ട്. ഇലക്ട്രിക് സൺറൂഫ്, ഇലക്ട്രിക് IRVM, ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, LED ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും, LED ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകൾ ഈ വേരിയന്റിൽ ലഭ്യമാണ്. എല്ലാറ്റിനുമുപരി, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള Kylaq ക്ലാസിക്+, പൂർണ്ണമായ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഉള്ള അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ആക്‌സസ് ചെയ്യാവുന്ന മികച്ച കാറായി മാറുന്നു.

ജനമനസ്സറിഞ്ഞ നിർമ്മാണം

സിഗ്നേച്ചർ, സിഗ്നേച്ചർ+ തുടങ്ങിയ ട്രിമ്മുകൾക്ക് ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക്കിനുള്ള പാഡിൽ-ഷിഫ്റ്ററുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിയർ വൈപ്പർ, വാഷർ, LED റീഡിംഗ് ലാമ്പുകൾ തുടങ്ങിയവ കൂട്ടിച്ചേർത്തത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ്. കൂടാതെ, ഏറ്റവും ടോപ്പ് ലൈനിലുള്ള പ്രസ്റ്റീജിനെ പ്രസ്റ്റീജ്, പ്രസ്റ്റീജ്+ എന്നിങ്ങനെ വിഭജിച്ചു. ഇതിലൂടെ ടോപ്പ് വേരിയന്റ് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം.

പരമാവധി സുരക്ഷ. പരമാവധി മനസ്സമാധാനം

ഭാരത് NCAP ക്രാഷ് ടെസ്റ്റുകളിൽ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗുകളുള്ള Škoda Kylaq അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ ICE കാറായി തുടരുന്നു. ഓരോ വേരിയന്റിനും ആറ് എയർബാഗുകളും 25-ലധികം സുരക്ഷാ ഫീച്ചറുകളും സ്റ്റാൻഡേർഡായി വരുന്നുണ്ട്. ടോപ്പ് വേരിയന്റുകൾക്ക് 40-ലധികം സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്നു. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 4 വർഷ സ്റ്റാൻഡേർഡ് വാറന്റിയാണ് Kylaq വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, 4 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസും 4 ലേബർ-ഫ്രീ സർവീസുകളും സ്റ്റാൻഡേർഡ് ആണ്. 15,000 കിലോമീറ്ററിലും 30,000 കിലോമീറ്ററിലും പീരിയോഡിക് മെയിന്റനൻസ് സർവീസുകളും 1,000 കിലോമീറ്ററിലും 7,500 കിലോമീറ്ററിലും പുതുതായി അവതരിപ്പിച്ച Škoda ചെക്ക്-ഇൻ സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ഈ സൗകര്യങ്ങളും പാക്കേജുകളും ബ്രാൻഡിന്റെ സുതാര്യത വർദ്ധിപ്പിക്കുന്നതിലും ഉടമസ്ഥാവകാശ അനുഭവം മികവുറ്റതാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *