അള്‍ട്രാവയലറ്റിന്റെ ബാറ്ററി ഫ്ളെക്സ്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റിന്റെ വാഹനങ്ങളില്‍ ബാസ് സംവിധാനമായ ‘ബാറ്ററി ഫ്ളെക്സ്’ അവതരിപ്പിച്ചു. ഇക്കോഫി എന്ന എന്‍ബിഎഫ്സിയുമായി ചേര്‍ന്നാണ് അള്‍ട്രാവയലറ്റ് തങ്ങളുടെ വാഹനങ്ങള്‍ക്കായി ബാറ്ററി അസ് എ സര്‍വ്വീസ്- ബാസ് സംവിധാനം അവതരിപ്പിച്ചത്.

ബാറ്ററി ഫ്‌ളെക്‌സ് സംവിധാനത്തിലൂടെ 2.5 ലക്ഷം രൂപ വിലയുണ്ടായിരുന്ന അള്‍ട്രാവയലറ്റിന്റെ എക്സ്- 47 മോഡല്‍ 1.49 ലക്ഷം രൂപ മുതല്‍ സ്വന്തമാക്കാം. പ്രതിമാസം 2499 രൂപ മുതലാണ് ബാറ്ററി വാടക. ബാറ്ററിക്ക് അഞ്ച് വര്‍ഷം വാറന്റിയും ലഭിക്കും. സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി കഴിയുമ്പോള്‍ അധിക തുക നല്‍കാതെ ബാറ്ററിയുടെ ഉടമസ്ഥാവകാശം വാഹന ഉടമയിലേക്ക് മാറ്റി നല്‍കും. ബാറ്ററി ഫ്ളെക്സ് സംവിധാനത്തിലേക്കുള്ള അംഗത്വം മാര്‍ച്ച് അഞ്ച് മുതല്‍ ആരംഭിക്കും.

ഈ പുതിയ സംവിധാനം കൂടുതല്‍ ആളുകളെ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. ഇത് ആഗോള ഇലക്ട്രിക് വാഹന വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തുകയും ഇവി സാങ്കേതികവിദ്യ ഇന്ത്യയില്‍ കൂടുതല്‍ വ്യാപകമാക്കാനും ആളുകള്‍ക്ക് പ്രാപ്യമാക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *