2021 ഗോള്‍ഡ് വിങ് ടൂറിന്റെ ഇന്ത്യയിലെ വിതരണം ആരംഭിച്ച് ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ മുന്‍നിര മോഡലായ 2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ വിതരണം തുടങ്ങി. കമ്പനിയുടെ എക്സ്ക്ലൂസീവ് പ്രീമിയം റീട്ടെയില്‍ ഔട്ട്ലെറ്റുകളായ ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍ എന്നീ ഹോണ്ട ബിഗ് വിങ് ടോപ്പ്ലൈനുകളിലൂടെയാണ് കോവിഡ് 19 പ്രോട്ടോകോളുകള്‍ പാലിച്ചും, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കിയും വിതരണം നടത്തിയത്. മുന്‍നിര സിബിയു ഇറക്കുമതി മോഡലിന്റെ ആദ്യ ലോട്ട്, ബുക്കിങ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ത്തിയായിരുന്നു.
2021 ഗോള്‍ഡ് വിങ് ടൂര്‍, ലോകമെമ്പാടും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പ്രീമിയം ടൂറിങ് മോട്ടോര്‍സൈക്കിളാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. സുഖകരവും ആഡംബരവും ഉള്‍ക്കൊള്ളുന്ന മികച്ച സവിശേഷതകളോടെയാണ് ഇത് വരുന്നത്. എല്ലായ്പ്പോഴും ഒരു ഇതിഹാസമായിരിക്കുന്ന ഗോള്‍ഡ് വിങ് ടൂര്‍, അതിശയകരമായ പ്രതികരണത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
5,500 ആര്‍പിഎമ്മില്‍ 93 കിലോവാട്ട് കരുത്തും, 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1,833 സിസി ലിക്വിഡ്കൂള്‍ഡ് 4സ്ട്രോക്ക് 24വാല്‍വ് എസ്ഒഎച്ച്സി ഫളാറ്റ്6 എഞ്ചിനാണ് 2021 മോഡല്‍ ഗോള്‍ഡ് വിങ് ടൂറിന്റെ സവിശേഷതകളിലൊന്ന്. ഡബിള്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്ഷന്, ആറ് സിലിണ്ടര്‍ എഞ്ചിന്, എക്സ്ഹോസ്റ്റുകള്‍, വിപുലീകരിച്ച ഇലക്ട്രിക് സ്ക്രീന്‍, ഇരട്ട എല്‍ഇഡി ഫോഗ് ലൈറ്റുകള്‍ തുടങ്ങിയവ ഗോള്‍ഡ് വിങ് ടൂറില്‍ എടുത്തുകാട്ടുന്നുണ്ട്.
ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്ട്രോള് (എച്ച്എസ്ടിസി), ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐഎസ്ജി), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച്എസ്എ) തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ഡിസിടി മോഡലില്‍ ഐഡ്ലിങ് സ്റ്റോപ്പ് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഗോള്‍ഡ് വിങ് ടൂറില്‍ യോജ്യമാക്കിയതിനാല്‍, സ്മാര്‍ട്ട്ഫോണിലെ ടെലിഫോണ്‍ നമ്പറുകള്‍, മ്യൂസിക് പ്ലേലിസ്റ്റുകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും ഉള്ളടക്കവും പ്രയോജനപ്പെടുത്താന്‍ റൈഡര്‍ക്ക് കഴിയും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്ക് പുറമെ, രണ്ട് യുഎസ്ബി ടൈപ്പ്സി പോര്‍ട്ടുകളും ഗോള്‍ഡ് വിങ് ടൂറിലുണ്ട്.
പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് 2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. കമ്പനിയുടെ എക്സ്ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നീ ബിഗ്വിങ് ടോപ്പ്ലൈനുകളില്‍ 2021 ഗോള്‍ഡ് വിങ് ടൂര്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ വേേു:െ//ംംം.വീിറമയശഴംശിഴ.ശി/ആീീസചീം സന്ദര്‍ശിക്കാം.
പേള്‍ ഗ്ലെയര്‍ വൈറ്റ് നിറത്തിലുള്ള മാനുവല്‍ ട്രാന്സ്മിഷന് മോഡലിന് 37,20,342 രൂപയും, ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്-മാറ്റ് മോറിയന്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഡിസിടി പ്ലസ് എയര്‍ബാഗ് മോഡലിന് 39,16,055 രൂപ രൂപയുമായാണ് ഗുരുഗ്രാം (ഹരിയാന) എക്സ് ഷോറൂം വില.
You must be logged in to post a comment.