Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഹോണ്ട ടൂവീലേഴ്‌സ് സിബി200എക്‌സിന്റെ വിതരണം ആരംഭിച്ചു

ഹോണ്ട ടൂവീലേഴ്‌സ് സിബി200എക്‌സിന്റെ വിതരണം ആരംഭിച്ചു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റ 180-200 സിസി വിഭാഗത്തിലുള്ള സിബി200എക്‌സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു.

പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നതിനായി റൈഡര്‍മാരെ പ്രേരിപ്പിക്കുന്നതിനും ദൈനംദിന യാത്ര എളുപ്പമാക്കുന്നതിനുമായി നിര്‍മ്മിച്ച ഒരു മികച്ച മോട്ടോര്‍സൈക്കിളാണ് പുതിയ സിബി200എക്‌സ്. കമ്പനിയുടെ ‘റെഡ് വിങ്’ ഡീലര്‍ഷിപ്പുകളിലൂടെയാണ് വിതരണം ആരംഭിച്ചത്. ഫരീദാബാദിലെ ഹോണ്ട ഡീലര്‍ഷിപ്പില്‍ ആദ്യ ഉപഭോക്താവിന് താക്കോല്‍ കൈമാറി.

അവതരിപ്പിച്ച ദിവസം മുതല്‍ പുതു തലമുറ ഉപഭോക്താക്കളില്‍ നിന്നും തങ്ങളുടെ ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകളിലേക്ക് ഒട്ടേറെ വിളികളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുകയും ആളുകള്‍ ജോലിക്കും വിനോദങ്ങള്‍ക്കുമായി ഇറങ്ങി തുടങ്ങിയതോടെ അവര്‍ പ്രതീക്ഷകള്‍ക്കൊത്ത മോട്ടോര്‍സൈക്കിള്‍ ഉറ്റു നോക്കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

അഡ്‌വാന്‍സ്ഡ് 184സിസി പിജിഎം-എഫ്‌ഐ എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 12.7 കിലോവാട്ട് പുറപ്പെടുവിക്കുന്നു. പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് സെലെന്‍ സില്‍വര്‍ മെറ്റാലിക്ക്, സ്‌പോര്‍ട്ട്‌സ് റെഡ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. 1,44,500 രൂപയാണ് വില (എക്‌സ്-ഷോറൂം, ഗുരുഗ്രാം, ഹരിയാന). ആറു വര്‍ഷത്തെ വാറന്റിയുണ്ട് (മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ്, മൂന്ന് വര്‍ഷത്തെ ഒപ്ഷണല്‍ അധിക വാറന്റി.)

leave your comment


Top