പുതിയ ജീതോ സ്ട്രോങ് അവതരിപ്പിച്ച് മഹീന്ദ്ര
ചരക്ക് കൈമാറ്റത്തിലെ അവസാന ഘട്ടത്തെ പുനര്‍നിര്‍വ്വചിക്കാന്‍ ഒരുങ്ങുകയാണ് ജീതോ സ്ട്രോങ്. ഡീസല്‍ വകഭേദത്തിന് 815 കിലോഗ്രാമും സിഎന്‍ജി വകഭേദത്തിന് 750 കിലോഗ്രാമും എന്ന ഉയര്‍ന്ന പേലോഡ് ശേഷി ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. സബ്-2 ടണ്‍ ഐസിഇ കാര്‍ഗോ 4-വീലറില്‍ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് (ഡീസല്‍ വകഭേദത്തിന് ലിറ്ററിന് 32 കിലോമീറ്ററും, സിഎന്‍ജി വകഭേദത്തിന് കിലോഗ്രാമിന് 35 കിലോമീറ്ററും), ഇലക്ട്രിക് വാക്വം പമ്പ്-അസിസ്റ്റഡ് ബ്രേക്കിംഗ്, ഉപയോക്തൃ സൗഹൃദമായ പുതുപുത്തന്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍, മെച്ചപ്പെട്ട സസ്പെന്‍ഷന്‍ എന്നിവ സഹിതം ഈ വിഭാഗത്തില്‍ ഈ വാഹനം വേറിട്ടുനില്‍ക്കുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി ഇതോടൊപ്പം ഡ്രൈവര്‍ക്കായി 10 ലക്ഷം രൂപയുടെ സൗജന്യ ആക്സിഡന്‍റ് ഇന്‍ഷുറന്‍സും മഹീന്ദ്ര ലഭ്യമാക്കുന്നു. ഗുണമേന്മയോടും ഈടുനില്‍പ്പിനോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി 3 വര്‍ഷം അല്ലെങ്കില്‍ 72000 കിലോമീറ്റര്‍ വാറന്‍റിയും മഹീന്ദ്ര ഇതോടൊപ്പം നല്‍കുന്നുണ്ട്.
ജീതോ പ്ലസിന്‍റെ (ഡീസലും സിഎന്‍ജിയും) അടുത്ത തലമുറയില്‍പ്പെട്ട വാഹനമാണ് ജീതോ സ്ട്രോങ്. 100 കിലോഗ്രാം അധിക പേലോഡ് ഇതിനുണ്ട്. ഡീസല്‍ വകഭേദത്തിന് 5.40 ലക്ഷം രൂപയും, സിഎന്‍ജി വകഭേദത്തിന് 5.50 ലക്ഷം രൂപയുമാണ് ആകര്‍ഷകമായ വില (എക്സ് ഷോറൂം, കേരളം).
മഹീന്ദ്ര സ്ഥിരമായി ഉപഭോക്താക്കളുടെ അഭിപ്രായം കേള്‍ക്കുകയും അവരുടെ മാറിവരുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. മെച്ചപ്പെട്ടത് സ്ഥിരമായി നല്‍കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ജീതോ സ്ട്രോങ്. ഇതിന്‍റെ സമാനതകളില്ലാത്ത പേലോഡ് ശേഷിയും മികച്ച മൈലേജും ആകര്‍ഷകമായ വിലയും, ഈ വിഭാഗത്തിലെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പായി ഈ വാഹനത്തെ മാറ്റുന്നു. ചരക്ക് കൈമാറ്റത്തിലെ അവസാന ഘട്ടത്തെ മാത്രമല്ല, കൂടുതല്‍ ചരക്ക് കടത്താനും കൂടുതല്‍ പണം ലാഭിക്കാനും കൂടുതല്‍ നേട്ടം കൈവരിക്കാനും സഹായിക്കുന്നതിലൂടെ, തങ്ങളുടെ ഡ്രൈവിങ് പങ്കാളികളുടെ ജീവിതവും ഇത് മാറ്റിമറിക്കുമെന്ന് എംഎല്‍എംഎംഎല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്‍ മിശ്ര പറഞ്ഞു.
You must be logged in to post a comment.