എല്ലാ മോഡലുകളിലും ഓഫറുകള്‍ പ്രഖ്യാപിച്ച് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്
ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകളുടെ എല്ലാ മോഡലുകള്‍ക്കും 4 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ എക്സ്റ്റെന്‍ഡഡ് വാറന്റി ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ഓഫര്‍ 2 വര്‍ഷം അല്ലെങ്കില്‍ 24,000 കിലോമീറ്ററാണ് എന്നാല്‍ ഡിസംബറില്‍ എടുക്കുന്ന എല്ലാ ഡെലിവറികള്‍ക്കും അധിക ചെലവില്ലാതെ എക്സ്റ്റെന്‍ഡഡ് വാറന്റി ലഭ്യമാണ്.
ഐഡിഎഫ്സിയില് നിന്നുള്ള ആകര്‍ഷകമായ കുറഞ്ഞ ഇഎംഐ സ്കീമുകള്‍ വെറും 1,888രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ ഓഫര്‍ എല്ലാ ജാവ, യെസ്ഡി മോഡലുകളിലും ലഭ്യമാണ്.
റൈഡിംഗ് ജാക്കറ്റുകള്‍ മുതല്‍ ടൂറിംഗ് ആക്സസറികള്‍ വരെയുള്ള എല്ലാ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളും 50 ശതമാനം വിലക്കിഴിവില്‍ ലഭ്യമാണ്.
ജാവ യെസ്ഡി മോട്ടോര്‍സൈക്കിളിന്റെ ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയുടെ സിംഗിള്‍ ടോണ്‍ മോഡലുകളില്‍ പ്രത്യേക എക്സ്ചേഞ്ച് ബോണസ് ഓഫര്‍ ഉണ്ട്. എക്സ്ചേഞ്ച് ആയി 10,000 രൂപ വരെ നേടാം.
ഈ പ്രത്യേക ഓഫറുകളിലൂടെ മോട്ടോര്‍സൈക്കിളുകള്‍ വിശാലമായ ഉപഭോക്തൃനിരക്ക് ലഭ്യമാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ജാവ, ജാവ 42, ജാവ 42 ബോബര്‍, ജാവ പെരാക്ക് എന്നിവ ജാവ മോട്ടോര്‍സൈക്കിള്‍ നിരയില്‍ ഉള്‍പ്പെടുന്നു. യെസ്ഡി റോഡ്സ്റ്റര്‍, യെസ്ഡി സ്ക്രാമ്പ്ളര്‍, യെസ്ഡി അഡ്വഞ്ചര്‍ എന്നിവയാണ് യെസ്ഡി മോട്ടോര്‍സൈക്കിള്‍ നിരയിലുള്ളത്.
You must be logged in to post a comment.