ട്രൈമ്പ് ഇന്ത്യ തങ്ങളുടെ ടൈഗർ മോഡലുകളുടെ 2024 മോഡൽ ഇയർ വേർഷനുകൾ പുറത്തിറക്കിയിരിക്കുകയാണ്, ടൈഗർ 900 റേഞ്ച്, ടൈഗർ 900 റാലി പ്രൊ, ടൈഗർ 900 ജി റ്റി മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
പുതിയ റേഞ്ചിന് കൂടിയ പെർഫോമൻസും, കൂടുതൽ കാര്യക്ഷമതയും കംഫർട്ടുമാണ് അവകാശപ്പെടുന്നത്. പുതിയ റേഞ്ചിന് പരിഷ്കരിച്ച എഞ്ചിനാണ് ഉള്ളത് 13 ശതമാനത്തോളം കൂടിയ കരുത്തും, ഒമ്പത് ശതമാനത്തോളം കൂടിയ ഇന്ധനക്ഷമതയും ഈ പുതിയ മോഡലുകൾക്ക് ട്രൈമ്പ് അവകാശപ്പെടുന്നുണ്ട്.
108 ബി എച്ച് പിയാണ് ഈ മോഡലുകളുടെ എൻജിന് കരുത്ത് കൂടാതെ 90 ന്യൂട്ടൻ മീറ്ററോളം ടോർക്കുമുണ്ട്. കൂടുതൽ സുരക്ഷയും അതിന്റെ കൂടെ 7 ഇഞ്ച് ടി എഫ് ടി സ്ക്രീനും പുതിയ റൈഡർ സീറ്റും ഡാമ്പ് ചെയ്ത ഹാൻഡിൽ ബാർ മൗണ്ടിംഗ് സിസ്റ്റവും എല്ലാം ദീർഘ ദൂര യാത്രക്ക് കൂടുതൽ ഉതകുന്നതാണ്