ടാറ്റ മോട്ടോർസ് തങ്ങളുടെ വാൻ ആയ മാജിക്കിന് നാലു ലക്ഷം കസ്റ്റമേഴ്‌സ് തികഞ്ഞ വേളയിൽ ഒരു ബൈ ഫ്യൂവൽ വേർഷൻ പുറത്തിറക്കി. ഈ വിഭാഗത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു മോഡൽ വരുന്നത് എന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. പെട്രോളിലും സി എൻ ജിയിലും ഓടാൻ കഴിയുന്ന മാജിക് ബൈ ഫ്യൂവലിന് ഒരു 694 സിസി എൻജിൻ ആണുള്ളത്, അറുപത് ലിറ്റർ സി എൻ ജി ടാങ്കും (വാട്ടർ കപ്പാസിറ്റി) അതിന്റെ കൂടെ അഞ്ച് ലിറ്റർ പെട്രോൾ ടാങ്കുമാണ് ഈ വണ്ടിയിൽ ഉള്ളത്, തദ്വാരാ ഒരൊറ്റ വട്ടം ഈ ടാങ്കുകൾ നിറച്ചാൽ മാജിക് ബി ഫ്യൂവൽ 380 കിലോമീറ്ററോളം ഓടുവാൻ പര്യാപ്തമാണത്രെ
10 സീറ്റുള്ള ടാറ്റ മാജിക് യാത്രക്കാർക്കും ഓപ്പറേറ്റർമാർക്കും പറ്റിയ വണ്ടിയാണ്. ടാറ്റ മാജിക്കിന്റെ രൂപകൽപ്പന, സുരക്ഷ, യാത്രക്കാരുടെ സുഖസൗകര്യങ്ങൾ എന്നിവയാണ് വർഷങ്ങളായി അതിന്റെ തുടർച്ചയായ വിജയങ്ങൾക്ക് നിർണായക പങ്ക് വഹിച്ചത്
ടാറ്റ മാജിക് ഒരുപാട് മൂല്യവർദ്ധിത സവിശേഷതകളോടെയാണ് വരുന്നത്. ഉദാഹരണത്തിന്, ഇന്ധന ചെലവ് കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇക്കോ സ്വിച്ച്, ഗിയർഷിഫിറ്റ് അഡ്വൈസർ, മെച്ചപ്പെടുത്തിയ ഡ്രൈവർ എർഗണോമിക്സ് എന്നിവയും. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഗതാഗതത്തിനും ഹ്രസ്വദൂര യാത്രകൾക്കും മാജിക് അനുയോജ്യമാണ്. മികച്ച പ്രകടനവും കുറഞ്ഞ പരിപാലന ചെലവും വാഗ്ദാനം ചെയ്യുന്ന മാജിക് 2 വർഷം അല്ലെങ്കിൽ 72,000 കിലോമീറ്റർ എന്ന വാറന്റിയോടെയാണ് വന്നിട്ടുള്ളത്.