Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

വാങ്ങിയാൽ വള്ളിയാവാത്ത പഴയ കാറുകൾ

വാങ്ങിയാൽ വള്ളിയാവാത്ത പഴയ കാറുകൾ

ടൊയോട്ട ഇന്നോവ ആദ്യ മോഡൽ
രണ്ടായിരത്തി അഞ്ചിൽ, ഏറ്റവും നന്നായി വിറ്റുകൊണ്ടിരുന്ന ക്വാളിസ് നെ പിൻവലിച്ചാണ് ടൊയോട്ട ഇന്നോവ ഇന്ത്യക്ക് തരുന്നത്. രണ്ടായിരം മുതൽ ഉണ്ടായിരുന്ന ക്വാളിസ് ന്റെ രണ്ട് ജനറേഷനപ്പുറം നിക്കുന്ന വേണ്ടിയായിരുന്നു ഇന്നോവ. കിജാങ് എം ഉ വിയുടെ മൂന്നാം ജനെറേഷൻ ആയിരുന്നല്ലോ ക്വാളിസ്, ഇന്നോവ കിജാങ് എം യു വി യുടെ അഞ്ചാം ജനെറേഷൻ ആയിരുന്നു.

ആദ്യ ജനെറേഷൻ ഇന്നോവ ഇപ്പൊ വലിയ വിലകൊടുക്കാതെ കിട്ടും, ഞാൻ പറയുന്നത് ഡൽഹി പോലുള്ള സ്ഥലത്തു നിന്ന് കൊണ്ടാരുന്ന റീ വേണ്ടിയല്ല. നല്ല കേരളം വണ്ടി മൂന്നു ലക്ഷം രൂപയിൽ താഴെയൊക്കെ പല ക്ലാസിഫൈഡ് വെബ്സൈറ്റുകളിലും ഇന്നോവ ലിസ്റ്റ് ചെയ്തു കണ്ടിട്ടുണ്ട്. ആകെ ഉള്ള കുഴപ്പം, ഇതൊക്കെ നല്ലണം ഓടിയ വണ്ടികളാവും എന്നതാണ്. സ്റ്റിൽ എഞ്ചിൻ ലൈഫ് ഒക്കെ കുറെ ഉള്ള ഇന്നോവ വാങ്ങിയാൽ വലിയ പണി കിട്ടില്ല.

ഇറങ്ങിയപ്പോൾ ടോപ് ഏൻഡ് മോഡലിന് 15 ലക്ഷം രൂപയിൽ താഴെയായിരുന്നു വില. 2.5 ലിറ്റർ ഡീസൽ എൻജിനും, 2 ലിറ്റർ പെട്രോൾ എൻജിനും ഈ വണ്ടിക്കുണ്ടായിരുന്നു. പെട്രോൾ മോഡലിനു അത്ര വലിയ മിലീജ് ഉണ്ടായിരുന്നില്ല. ഡീസൽ ആണെങ്കിലും വലിയ മൈലേജ് ഉണ്ടായില്ല.

15 വർഷത്തെ ബാൻ പോലുള്ള കാര്യങ്ങൾ നമുക്കിപ്പോൾ അറിയില്ല അത് കൊണ്ട് തന്നെ പെട്രോൾ എൻജിൻ ആയിരിക്കും ഭാവിയിലേക്ക് സേഫ്.

ഹോണ്ട ബ്രിയോ
ചെറിയ വണ്ടി നോക്കുന്നവർക്ക് പറ്റിയ ഒരു നല്ല വണ്ടിയാണ് ഹോണ്ട ബ്രിയോ. ഹോണ്ടയുടെ റിലയബിലിറ്റിയും, കുറഞ്ഞ പരിപാലന ചിലവും ഒക്കെ ബ്രിയോയെ ഒരു നല്ല യൂസ്ഡ് കാർ ആക്കുന്നു. കുറഞ്ഞ വിലയിൽ പലയിടത്തും ഈ വണ്ടി കാണാം എങ്കിലും മൂന്നു വേരിയെന്റുകളിൽ കിട്ടുന്ന ഹോണ്ട ബ്രിയോയുടെ മികച്ച വേരിയന്റ് വി എക്സ് തന്നെയാണ് അതിലാണ് എയർബാഗും, എ ബി എസും ഉള്ളത്. 3.5 ലക്ഷം രൂപയ്ക്കൊക്കെ നല്ല വണ്ടികൾ ലിസ്റ്റ് ചെയ്തു കണ്ടിട്ടുണ്ട്. എന്നാൽ ഒരു പ്രോപ്പർ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്സുള്ള ഓട്ടോമാറ്റിക് മോഡലിനു വില കൂടും.

ഹ്യൂണ്ടായ് സാൻട്രോ
ചെറിയ വിലക്ക് വലിയ വണ്ടിപോലെ ഒരു ചെറിയ വണ്ടി വേണമെങ്കിൽ സാൻട്രോ ഒരു നല്ല ഓപ്ഷൻ ആണ്, പ്രേത്യേകിച്ച് ക്സിങ് മോഡൽ, പുതിയ സാൻട്രോ ഒരു പരാജയമായിരുന്നെങ്കിൽ ക്സിങ് ഒരു നല്ല വണ്ടിയായിരുന്നു. ഓട്ടോമാറ്റിക്ക് മോഡൽ നോക്കണ്ട, ശോകമാണ്. പക്ഷെ മാനുവൽ ഒരു ലക്ഷം രൂപക്ക് താഴെ ഒക്കെ കിട്ടാനുണ്ട്. പോരാത്തതിന് ഹൈഡ്രോളിക് പവർ സ്റ്റിയറിംഗ് ഒക്കെയായതു കൊണ്ട് ഓടിക്കാൻ നല്ലതാണ്. 1.1 എൻജിനും പിന്നിൽ വൈപ്പർ ഉള്ള റെഡ് സാൻട്രോ കാണാനും നല്ലതാണ്.

ഫോർഡ് ഫിഗോ
ഫോർഡ് അവസാനം ഇറക്കിയ ഫിഗോ, ഡീസലും പെട്രോളും നല്ലതാണ്. 3.5 ലക്ഷം രൂപയ്ക്കൊക്കെ പെട്രോൾ മോഡൽ കണ്ടിട്ടുണ്ട്. ഡീസലും നല്ലതാണ്. പഴയ ഫിഗോ പോലെ പാർട്സ് വലിയ വില ഇല്ല കൂട്ടത്തിൽ പരിപാലനച്ചിലാവും കുറവാണ്.

ടാറ്റ സെസ്റ് എ എം ടി
ഒരിത്തിരി റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ, ടാറ്റ സെസ്റ് എ എം ടി വാങ്ങാം, ഡീസൽ ഓട്ടോമാറ്റിക് എന്ന ഗുണം നല്ല മൈലേജ് പിന്നെ പരിപാലനന ചെലവ് എൻജിൻ ഭാഗത്തു കുറവവും കാരണം അത് ഫിയറ്റ് മൾട്ടിജെറ്റ് ആണ്. തപ്പി എടുക്കാൻ കുറച്ച ബുദ്ധിമുട്ടാണ് പക്ഷെ നല്ല വണ്ടി കിട്ടിയാൽ ഡെയിലി ഡ്രൈവർ ആക്കാൻ ബേസ്ഡ് ആണ്. എന്റെ ഒരു സുഹൃത്തിനു വേണ്ടി ഒരെണ്ണം ഞാൻ തപ്പിയിരുന്നു. കവളപ്പാറ എന്ന സ്ഥലത്തു ഒരു ബ്ലൂ വണ്ടി ഉണ്ടെന്നു കേട്ട് പോയി നോക്കി, പക്ഷെ വിറ്റു പോയിരുന്നു. വാങ്ങിയാൽ കുറച്ച് കാശ് ചെലവാക്കേണ്ടി വന്നേക്കാം എന്നാലും ഡീസൽ എ എം ടി ആ കോമ്പിനേഷൻ നല്ലതാണ്. കൂടാതെ പുതിയ തലമുറ വണ്ടികളെ പോലെ പ്രൊജക്ടർ ലൈറ്റ് ഒക്കെ ഉണ്ട്.

മഹിന്ദ്ര ബൊലേറോ
ഒരു ഓൾഡ് സ്കൂൾ എസ് യു വി ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ ബൊലേറോ നോക്കാം, ശരിക്കും ഓൾഡ് സ്കൂൾ തന്നെയാണ് ഓടിക്കാനും കൊണ്ട് നടക്കാനുമൊക്കെ, പഴയ ജീപ്പ് പോലെ എന്നൊക്കെ പറയാം സ്റ്റിൽ ഡി ഐ ടർബോ മോഡലോ സ്‌ട്രോം മോഡലോ എടുക്കുന്നതാണ് നല്ലത് പഴയ ഇന്റലിന്റെ എൻജിൻ അത്ര നല്ലതല്ല.

കുറച്ചു കൂടി വിശദമായി വിഡിയോയിൽ കാണാം

leave your comment


Top