പുതിയ മാരുതിയുടെ സ്വിഫ്റ്റിന് എല്ലാം കൂടി, പക്ഷെ ഒരു സിലിണ്ടർ പോയി

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നാലാം ജനറേഷൻ മോ‍ഡൽ പുറത്തിറങ്ങി. 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെയാണ് പുതിയ സ്വിഫ്റ്റിന് എക്സ് ഷോറും വില. സബ്സ്ക്രിപ്ഷൻ സ്കീമിലും 2024 മോഡൽ സ്വിഫ്റ്റ് സ്വന്തമാക്കാം ഇതിനായി 17,436 രൂപ മാസം നൽകണം

പുതിയ ഇസെഡ് സീരീസ് ആയിരത്തി ഇരുന്നൂറ് സിസി മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ്. ഇതിന് കരുത്ത് 82 പിഎസും ടോർക്ക് 113 എൻഎമ്മുമാണ്. 5 സ്പീഡ് എ എം റ്റി, 5 സ്പീഡ് മാനുവൽ ഗിയർബോക്സുകളോട് കൂടി വരുന്ന സ്വിഫ്റ്റ് സുരക്ഷിതമാണ് എന്നാണ് മാരുതി പറയുന്നത്.

എയർ ബാഗുകളുടെ കൂട്ടമുണ്ട് കൂടാതെ നിരവധി സവിശേഷതകളും

24.8 കിലോമീറ്റർ മൈലേജ് ആൺ മാനുവൽ മോഡലിന് പറയുന്നതെങ്കിൽ എഎംടി മോഡലിന് 25.75 കിലോമീറ്ററാണ് അവകാശപ്പെടുന്ന ഇന്ധനക്ഷമത.

മാന്വൽ മോഡലിനു 6 വേരിയന്റുകളും എഎംടി മോഡലിനു അഞ്ചു വേരിയന്റുകളുമുണ്ട്

Swift LXi MT – Rs 6.49 lakh
Swift VXi MT – Rs 7.29 lakh
Swift VXi (O) MT – Rs 7.56 lakh
Swift ZXi MT – Rs 8.29 lakh
Swift ZXi+ MT – Rs 8.99 lakh
Swift ZXi+ MT Dual Tone – Rs 9.14 lakh
Swift VXi AMT – Rs 7.79 lakh
Swift VXi (O) AMT – Rs 8.06 lakh
Swift ZXi AMT – Rs 8.79 lakh
Swift ZXi+ AMT – Rs 9.49 lakh
Swift ZXi+ AMT Dual Tone – Rs 9.64 lakh

Leave a Reply

Your email address will not be published. Required fields are marked *