Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ജീപ്പ്® ഇന്ത്യ മെറിഡിയൻ X സ്‌പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ജീപ്പ്® ഇന്ത്യ മെറിഡിയൻ X സ്‌പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ജീപ്പ്® ഇന്ത്യ മെറിഡിയൻ X സ്‌പെഷ്യൽ എഡിഷൻ SUV വിപണിയിൽ അവതരിപ്പിച്ചു. ജീപ്പ് പ്രേമികളെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്ത, ജീപ്പ് മെറിഡിയൻ X-ന് പ്രത്യേകമായ സ്റ്റൈലിംഗ്, കസ്റ്റം അപ്‌ഗ്രേഡുകൾ, പുതിയ ആക്സസറികൾ എന്നിവയുണ്ട്. ബോഡി കളർ ഉള്ള ഇൻസേർട്ടുകളും സോഫിസ്റ്റിക്കേറ്റഡ് ഗ്രേ റൂഫും ഗ്രേ പോക്കറ്റുകളുള്ള അലോയ് വീലുകളും ഉൾപ്പെടെ എല്ലാവിധ പുതുമകളോടെയാണ് പുതിയ മെറിഡിയൻ വരുന്നത്.

ഇന്റീരിയറിലും മാറ്റങ്ങളുണ്ട്, സൈഡ് മോൾഡിംഗ്, പഡിൽ ലാമ്പുകൾ, പ്രോഗ്രാമബിൾ ആംബിയന്റ് ലൈറ്റിംഗ്, സൺഷേഡുകൾ, എയർ പ്യൂരിഫയർ, ഡാഷ് ക്യാം, പ്രീമിയം കാർപറ്റ് മാറ്റുകൾ, ഓപ്ഷണൽ റിയർ സീറ്റ് എന്റർടെയിൻമെന്റ് പാക്കേജ് എന്നിവയും മെറിഡിയനിലെ പുതിയ സവിശേഷതകളാണ്.

ജീപ്പ് മെറിഡിയൻ അതിന്റെ വൈവിധ്യമാർന്ന ശ്രേഷ്ഠ സവിശേഷതകളുടെ കൂടെ ഫാസ്റ്റസ്റ്റ് ആക്സിലറേഷൻ, ഉയർന്ന പവർ-ടു-വെയിറ്റ് റേഷ്യോ എന്നിവയിലും മികവു പുലർത്തുന്നുണ്ട്. 0-100 വേഗം വെറും 10.8 സെക്കൻഡിൽ എത്തുകയും 198 കിമീ/മണിയ്ക്കു പരമാവധി വേഗത കൈവരിക്കാനും ജീപ്പ് മെറിഡിയന് കഴിയും.

ജീപ്പ് മെറിഡിയൻ X മോഡലിന് ബുക്കിംഗുകൾ ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും ജീപ്പ് ഇന്ത്യ വെബ്സൈറ്റിലൂടെയും ചെയ്യാം.

leave your comment


Top