സെഡാൻ ഒന്നും അങ്ങനെ പോയ് പോവൂലാന്ന് മാരുതിയുടെ ഉറപ്പാണ്!
പുതിയ ഡിസയർ വരുന്നു എന്നത് തന്നെ സെഡാൻ ഒന്നും അങ്ങനെ നിരത്തിൽ നിന്ന് പോയ് പോവൂലാന്നുള്ള മാരുതിയുടെ ഉറപ്പാണ്!
ഇത് വെറുതെ പറയുന്നതല്ല, കോംപാക്റ്റ് സെഡാനുകൾ അസ്തമിക്കുകയാണ് എന്ന് കരുതുന്ന തരത്തിൽ നിരത്തിൽ ആ സെഗ്മെന്റിലെ കാറുകൾ ഇല്ലാതാവുമ്പോഴും, വില്പനയിൽ തീരെ കുറയാതെ അങ്ങനെ നിന്നിരുന്ന ഒരു കാർ എന്നല്ലാതെ മറ്റൊരുതരത്തിലും വിശേഷിപ്പിക്കാനുമാവില്ല.
എന്തായാലും പുതിയ ഡിസയർ വരുന്നുണ്ട് എന്ന് കേൾക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് നമുക്കുള്ളത്. ആ പ്രതീക്ഷകൾക്ക് കൂടുതൽ ആക്കം കൂട്ടുകയാണ് പുതിയ ഡിസയറിന്റെ ടീസർ.
വീഡിയോ താഴെ, കൂട്ടത്തിൽ താഴെ കാണുന്ന ലിങ്കിലൂടെ പതിനായിരം രൂപ കൊടുത്ത് പുതിയ ഡിസയർ ബുക്ക് ചെയ്യുകയും ചെയ്യാം.
റിവ്യൂ വിഡിയോക്കായി കാത്തിരിക്കൂ!
You must be logged in to post a comment.