Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിക്കാന്‍ ജെന്‍റാരി – ആമസോണ്‍ സഹകരണം

ആമസോണ്‍ ഇന്ത്യയും ജെന്‍റാരി ഗ്രീന്‍ മൊബിലിറ്റി ബിസിനസും (ജെന്‍റാരി) ഇന്ത്യയില്‍ കാര്‍ബണ്‍ മുക്ത ഡെലിവറി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി ആമസോണ്‍ ഡെലിവറികള്‍ക്കായി കൂടുതല്‍ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ ഉപയോഗിക്കും.

പങ്കാളിത്തത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനും വിന്യസിക്കാനും ജെന്‍റാരി ലക്ഷ്യമിടുന്നു. ഇവ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ തന്ത്രപരമായി വിന്യസിക്കുകയും ഡെലിവറി സേവനത്തിന് സമഗ്രമായ സേവനങ്ങളും ജെന്‍റാരി നല്‍കും.

ആമസോണ്‍ ഇന്ത്യയിലെ 400ലധികം നഗരങ്ങളില്‍ കഴിഞ്ഞ ദശകത്തില്‍ ഇവി ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി വന്‍കിട-ചെറുകിട നിര്‍മ്മാതാള്‍, ഡെലിവറി സേവന ദാതാക്കള്‍, ചാര്‍ജിംഗ് പോയിന്‍റ് ഓപ്പറേറ്റര്‍മാര്‍, ഫിനാന്‍സിംഗ് കമ്പനികള്‍ എന്നിവരുമായി സഹകരിച്ചു വരികയാണ്. 2023-ല്‍ 7,200-ലധികം ഇവികള്‍ വിന്യസിച്ച ആമസോണ്‍ 2025-ഓടെ 10,000 ഇവികള്‍ ഇന്ത്യയിലെ ഡെലിവറി മേഖലയില്‍ വിന്യസിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ്.

leave your comment


Top