ഒരു കിലോയിൽ 102 കിലോമീറ്റർ ഓടുന്ന ലോകത്തിലെ ആദ്യത്തെ സി എൻ ജി ബൈക്ക്
ലോകത്തിലെ ആദ്യത്തെ സി എൻ ജി ബൈക്ക് ഇന്ത്യയിലാണ്, ബജാജ് ഫ്രീഡം 125 എന്നാണ് പേര് ഒരു കിലോയിൽ 102 കിലോമീറ്റർ ഓടുന്ന ഈ വണ്ടിക്ക് 95000 രൂപയാണ് വില.
സാധാരണ പെട്രോൾ മോഡൽ ബൈക്കുകളിൽ നിന്ന് അമ്പത് ശതമാനത്തോളം ലാഭമാണ് പുതിയ ഫ്രീഡം കൊണ്ട് ബജാജ് ഉദ്ദേശിക്കുന്നത്.
പെട്രോൾ, സി എൻ ജി എന്നീ രണ്ട് ഇന്ധനങ്ങളിലും ഓടുന്ന ഫ്രീഡം 125 ഒരു ബൈ ഫ്യൂവൽ വണ്ടിയാണ്. മൂന്നു വേരിയന്റുകളും പലവിധമാന കളറുകളിലും ലഭിക്കുന്ന ഫ്രീഡം 125, ആദ്യം ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പിന്നീട് മറ്റു സംസ്ഥാനങ്ങളിലും ലഭ്യമാവും.
രണ്ട് ലിറ്റർ പെട്രോളും, രണ്ടു കിലോ സി എൻ ജിയുമടക്കം 330 കിലോമീറ്റർ ഒറ്റ തവണ ഫിൽ ചെയ്താൽ ഓടിക്കാൻ കഴിയുന്ന ഈ വണ്ടി കൂടുതൽ ഓട്ടം ഉള്ളവർക്കും ഫാമിലികൾക്ക് ചെലവ് കുറഞ്ഞ യാത്രകൾക്കും ഉപകാരപ്പെടും.
സി എൻ ജി പരിസ്ഥിതി സൗഹാർദ്ദവുമാണ്, 26.7 ശതമാനം കുറഞ്ഞ പൊല്യൂഷൻ ആണ് പെട്രോളിനെ താരതമ്യം ചെയ്യുമ്പോൾ സി എൻ ജിക്കുള്ളത്.
ബജാജ് ഫ്രീഡം 125 വേരിയന്റുകളും വിലയും താഴെ കൊടുക്കാം.
Freedom 125 NG04 Disc LED available at ₹ 1 10 000/– (Ex-Showroom Delhi)
Freedom 125 NG04 Drum LED available at ₹ 1 05 000/– (Ex-Showroom Delhi)
Freedom 125 NG04 Drum available at ₹ 95 000/– (Ex-Showroom Delhi)
ഫ്രീഡം 125 ഫസ്റ്റ് ലുക്ക് വീഡിയോ കാണാം
You must be logged in to post a comment.