ബജാജ് താങ്കളുടെ പൾസർ ബ്രാൻഡിൽ, ഫ്ലാഗ്ഷിപ്പായി പുതിയ പൾസർ എൻ എസ് 400 എസ് നെ അവതരിപ്പിച്ചു. അവതരണ വില ആദ്യ ഒരു മാസത്തേക്ക് ഒരു ലക്ഷത്തി എൺപത്തിഅഞ്ചായിരം രൂപയാണ് എക്സ് ഷോറൂം. പിന്നീട് കൂടും
എൻ എസ് ഫാമിലിയുടെ തനതായ രൂപം പേറുന്ന 400 സിക്ക് ആ കൂടിയ കരുത്ത് ഉൾകൊള്ളാൻ ഉതകുന്ന മാറ്റങ്ങൾ ഷാസിയിലും, സ്വിങ് ആമീലും വരുത്തിയിട്ടുണ്ട്
കൂടാതെ, ബ്ലൂട്ടൂത്ത് കണക്ടിവിറ്റിയോട് കൂടിയ മോണോ എൽ സി ഡി മീറ്റർ ക്ലസ്റ്ററിൽ, ടേൺ ബൈ ടേൺ നാവിഗേഷനും, മ്യൂസിക്ക് കണ്ട്രോൾ ചെയ്യാനുള്ള സംവിധാനവുമൊക്കെ കൊടുത്തിട്ടുണ്ട്
വലിയ ഫ്രണ്ട് ഫോർക്കും, പിന്നിലെ ക്രമീകരിക്കാവുന്ന സസ്പെൻഷനും റൈഡ് മോഡുകളും, രണ്ട് ചാനൽ എ ബി എസും 400 സിയിലുണ്ട്
സ്ലീപ്പർ ക്ലച്ച്, ഹസാർഡ് ലൈറ്റ് എന്നിങ്ങനെയുള്ള സവിശേഷതകൾ കൂടെ ഈ വണ്ടിയിൽ കാണാം
373 സി സി, ഡോമിനോറിൽ കണ്ട എഞ്ചിൻ തന്നെയാണ് എൻ എസ് 400 സിയിൽ ഉളളത് 40 ബി എച്ച് പി പവറും 35 എൻ എം ടോർക്കുമുള്ള ഈ എഞ്ചിൻ കുറഞ്ഞ ഭാരമുള്ള എൻ എസ് 400 എസിൽ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് കരുതാം അതിനായി റൈഡ് റിപ്പോർട്ട് വരെ കാത്തിരിക്കണം
റൈഡ് ബൈ വയർ ടെക്നോളജിയും അഡ്ജ്സ്റ്റ് ചെയാവുന്ന ലിവറുകളും ഈ ബൈക്കിലുണ്ട്
പക്ഷേ വിലയാണ് എൻ എസ് 400 എസിന്റെ ഏറ്റവും വലിയ പ്രത്യേകത!