Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഭാരത് മൊബിലിറ്റി എക്സ്പോ 2024!

ഭാരത് മൊബിലിറ്റി എക്സ്പോ 2024!

ഭാരത് മൊബിലിറ്റി എക്സ്പോ ഡൽഹിയിൽ നടക്കുകയാണല്ലോ, പുതിയ ടാറ്റ കർവ് അടക്കം കുറച്ചു വ്യത്യസ്തമായ വാഹനങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു, അവയുടെ കുറച്ച് ചിത്രങ്ങളും വിവരങ്ങളും താഴെ കൊടുക്കാം.

Tata Curvv

വരുന്ന ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങും എന്ന് കരുതുന്ന, ടാറ്റയുടെ പുതിയ കാറാണ് കർവ്. സാധാരണ കാണുന്ന കാറുകളിൽ നിന്നും വ്യത്യസ്തമായി ഒരു കൂപ്പെ രൂപത്തിലാണ് കർവ് വരുന്നത്, കാഴ്ച്ചയിൽ കൗതുകവും പുതുമയുമുള്ള കർവ്, ബി എം ഡബ്ല്യൂവിന്റെ എക്സ് 6 ന്റെ രൂപത്തിനുമായി സാമ്യമുണ്ട് എന്ന് പറയാം. തീർത്തും വ്യത്യസ്തമായ രൂപമുള്ള ഈ എസ് യു വിയെ ഡൈനാമിക് എന്നാണ് ടാറ്റ വിളിക്കുന്നത്. ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച കർവ്, നിരത്തിൽ ഇറങ്ങാൻ പോകുന്ന അതെ വേർഷൻ ആണത്രേ. ഡീസൽ പെട്രോൾ വേർഷനുകളിൽ ടാറ്റ കർവ് പുറത്തിറങ്ങും. പുതിയ ടർബോ പെട്രോൾ എൻജിനാണ് ടാറ്റ കർവിൽ ഉണ്ടാവുകയത്രേ!

Audi RS e-tron GT


ഓഡി ഇട്രോൺ ജിടി ഒരു ഇലക്ട്രിക്ക് സ്‌പോർട് കാർ ആണ്. ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപയിൽ എക്സ് ഷോറൂം വിലയിൽ തുടങ്ങുന്ന ഇ ട്രോൺ ജിടിക്ക് 523 ഹോഴ്സ് പവറുള്ള മോട്ടോറുകളാണ് കരുത്ത് പകരുന്നത് .

Maruti Suzuki eVX

മാരുതി സുസുക്കിയുടെ ഇലക്ട്രിക്ക് കൺസെപ്റ്റ് ആണ് ഇ വി എക്സ്. മാരുതിയുടെ ഈ പുതിയ ഇലക്ട്രിക്ക് എസ് യു വി 2024 ന് അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് പറയുന്നത്. ഇതേ എസ് യു വി ടോയോട്ടയുമായുള്ള കൂട്ട് കെട്ടിലൂടെയാണ് പുറത്തു വരുന്നത്. രണ്ടായിരത്തി ഇരുപത്തഞ്ചോടെ ഇ വി എക്സ്ന്റെ ടൊയോട്ടയുടെ വേർഷനും വരുമത്രെ.

Lamborghini Revuelto


എട്ട് കോടി എൺപത്തൊൻപത് ലക്ഷം രൂപയ്ക്കാണ് ലംബോര്ഗിനിയുടെ റിവോൾട്ടോ പുറത്തിറങ്ങിയിട്ടുള്ളത്. ഇതൊരു പ്ലഗിൻ ഹൈബ്രിഡ് സൂപ്പർ കാറാണ്, 6.5 ലിറ്റർ വി 12 പെട്രോൾ എഞ്ചിനുള്ള റിവോൾട്ടയിൽ മൂന്ന് ഇലക്ട്രിക്ക് മോട്ടോറുകളുമുണ്ട്. 1015 ഹോഴ്സ് പവറാണ് റിവോൾട്ടോക്ക്, 2.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗതയാർജിക്കാൻ ശേഷിയുള്ള റിവോൾട്ടോയുടെ കൂടിയ വേഗത മണിക്കൂറിൽ 349 കിലോമീറ്ററാണ് !

Tata Harrier EV

ടാറ്റ മോട്ടോർസ് ആണ് ഭാരത് മൊബിലിറ്റി എക്സ്പോയിലെ താരം എന്ന് പറയാം, കുറെ അധികം വാഹനങ്ങളാണ് ടാറ്റ മോട്ടോർസ് ഇത്തവണ പ്രദർശിപ്പിച്ചിരുന്നത്. ടാറ്റ നെക്സൺ സി എൻ ജി, സഫാരി ബ്ലാക്ക് എഡിഷൻ, അൾട്രോസ് റേസർ, കൂടാതെ ഹാരിയർ ഇവിയും. സീവിഡ് ഗ്രീൻ എന്ന മനോഹരമായ കളറിലാണ് ടാറ്റ ഹാരിയർ പ്രദർശിപ്പിച്ചിരുന്നത്. ടാറ്റയുടെ പുതിയ ആക്റ്റീവ് പ്ലാറ്റ്ഫോമിലാണ് ഹാരിയർ ഇവി വരുന്നത്. രണ്ടായിരത്തി ഇരുപത്തി അഞ്ചോട് കൂടി വില്പനയിൽ എത്തുമെന്ന് കരുതുന്ന ഹാരിയർ ഇവിയിൽ ഓൾ വീൽ ഡ്രൈവ് അഡാസ്സ് സവിശേഷതകളുമുണ്ടാവും.

Hyundai Nexo

ഭാരത് മൊബിലിറ്റി എക്സ്പോ 2024 ഇൽ ഹ്യുണ്ടായ് പ്രദർശിപിച്ച ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇന്ധനമായിട്ടുള നെക്‌സോ എസ് യു വി!

Hyundai Enyaq

സ്‌കോഡയുടെ എം ഇ ബി പ്ലാറ്റ്ഫോമിലുള്ള ഇലക്ട്രിക്ക് കാറാണ് സ്കോഡ എൻയാക്ക്, സ്‌കോഡയുടെ തനതായ ഡിസൈൻ എലമെന്റുകൾ പേറുന്ന പുതിയ എൻയാക്ക് ഭാരത് മൊബിലിറ്റി എക്സ്പോ 2024 ഇൽ പ്രദർശിപ്പിച്ചിരുന്നു!

Mahindra BE.05 Rall.E Concept EV

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് കൺസെപ്റ്റ് ബി ഇ 05 റാൽ.ഇ ഭാരത് മൊബിലിറ്റി എക്സ്പോയിൽ പരിചയപ്പെടുത്തി. കഴിഞ്ഞ വർഷം ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച അതെ രൂപത്തിലാണ് ഇവിടെയും മഹീന്ദ്രയുടെ ഇവി പ്രദർശിപ്പിച്ചത്.

ഇത്തവണ കൂടുതലും ഇലക്ട്രിക്ക് വാഹനങ്ങളായിരുന്നു ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നത്.

leave your comment


Top