വിചിത്രമായ രൂപമുള്ള ചില വണ്ടികൾ
പലവിധ വാഹനങ്ങൾ നമ്മുടെ നിരത്തിലുണ്ടായിരുന്നു, അല്ലെങ്കിൽ ഇപ്പോഴുമുണ്ട്. അവയിൽ ചിലതെങ്കിലുമൊക്കെ വിചിത്രവുമാണ്. തീർത്തും കൗതുകമുള്ള ചിലപ്പോഴെങ്കിലും പേടിപ്പെടുത്തുന്ന രൂപങ്ങൾ ഇവയിൽ പലതിനുമുണ്ട്. ലോകത്തിലെ മൊത്തത്തിലെ കാര്യമെടുത്താൽ ചെറുതൊന്നുമല്ലാത്ത ലിസ്റ്റ് ഉണ്ടാക്കാൻ തക്കവണ്ണം വാഹനങ്ങളുണ്ട്എന്ന് കാണാം, ഇനി ഇന്ത്യയിലെ കാര്യമെടുത്താലും വിചിത്രമായ രൂപമുള്ള വാഹനങ്ങൾ ഇവിടെയുമുണ്ടായിരുന്നു; അവയിൽ ചിലതിനെ കുറിച്ച് ഇന്ന് നമുക്ക് സംസാരിക്കാം. സ്വാഗതം വണ്ടിപ്രാന്തനിലേക്ക്
കാഴ്ചക്കുള്ള ഭംഗി എന്നത് കാണുന്നവരുടെ കണ്ണിലാണ് എന്നതാണ് സത്യം തദ്വാരാ ഞാൻ ഈ പറയുന്ന വാഹനങ്ങളിൽ ചിലത് ഭംഗിയുള്ളതായി തോന്നുന്ന ആളുകൾ ഉണ്ടാവും അവരോടു മുഴുവനായി യോജിക്കുന്നു. ഇത് എന്റെ അഭിപ്രായമാണ്!
ടെമ്പോ ഹൻസീറ്റ്
നിങ്ങൾ ഇന്ത്യയിലൂടെ യാത്ര ചെയ്തിട്ടുള്ള ഒരാൾ ആണെങ്കിൽ പ്രേത്യേകിച്ചും റൂറൽ ഏരിയകളിലൂടെയൊക്കെ സഞ്ചരിച്ചിട്ടുണ്ട് എങ്കിൽ ഒരിക്കൽ എങ്കിലും നിങ്ങൾ ഈ വണ്ടി കണ്ടിരിക്കാൻ സാധ്യതയുണ്ട്. നാനോയുമായി ഇന്ത്യയിലൂടെ നടത്തിയ യാത്രയിൽ ഈയുള്ളവൻ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുമുണ്ട്. എനിക്ക് തോന്നുന്നു കൽക്കത്തപോലെയുള്ള സ്ഥലങ്ങളിലാണ് ഇത് കൂടുതലായുള്ളത്. ഇതൊരു വിചിത്രമായ രൂപമുള്ള വണ്ടിയാണ്. രൂപം മാത്രമല്ല മൊത്തത്തിൽ കുറച്ചധികം കൗതുകമുള്ള വണ്ടിയുമാണിത്.
1960ൽ ഇന്നത്തെ ഫോഴ്‌സ് മോട്ടോർസ് അഥവാ പഴയ ടെമ്പോ പുറത്തിറക്കിയ വാഹനമാണിത് ഒരുപാടുകാലം ഇന്ത്യയിൽ ചരക്ക് നീക്കാനും ആളുകളെ കൊണ്ട് പോകാനുമൊക്കെ ഈ വണ്ടി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.
മുന്നിൽ ഒരു ചക്രവും പിന്നിൽ രണ്ടുമുള്ള ഒരു മൂന്നു ചക്ര വാഹനമാണ് ഹൻസീറ്റ്. 20 ബി എച്ച് പ്പിയോളം പവറുള്ള ഒരു 452 സിസി 2 സ്ട്രോക്ക് പെട്രോൾ എഞ്ചിനായിരുന്നു ഹൻസീറ്റിൽ ഉണ്ടായിരുന്നത്.
നിങ്ങൾ ഈ വണ്ടി കണ്ടിട്ടുണ്ടോ?
ഹിന്ദുസ്ഥാൻ ട്രക്കർ
ഇത് പരിചയപ്പെടുത്തേണ്ടി വരികയേയില്ലാത്ത ഒരു വാഹനമാണ്, കുറച്ചു കാലം മുന്നേ വരെ ഈ വണ്ടി ഡ്രൈവിംഗ് സ്കൂളുകളിൽ ടെസ്റ്റ് പഠിപ്പിക്കാനും ടെസ്റ്റ് എടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്നു. അടുത്ത കാലത്തു വന്ന പൃഥ്വിരാജ് സിനിമയിൽ ലൈസെൻസ് എടുക്കാൻ വേണ്ടി വിലകൊടുത്തു വാങ്ങുന്ന വണ്ടി ഓർത്താൽ മതി.
അന്നത്തെ കാലത്ത് കൂടുതൽ ആളുകൾ കയറുക എന്നത് തന്നെയായിരുന്നു മെയിൻ ഉദ്ദേശം. അത് കൊണ്ട് തന്നെ ലളിതമായ പെട്ടി രൂപവും വട്ടത്തിലുള്ള ഹെഡ് ലൈറ്റുമൊക്കെയുള്ള ഒരു ലളിതമായ വേണ്ടിയായിരുന്നു ഇത്. പടുത്ത കെട്ടിയ രൂപവും തീർത്തും വെളിച്ചം ഏകുന്ന ഇഷ്ടം പോലെ വിൻഡോ ഏരിയ അല്ലെങ്കിൽ വിൻഡോ തന്നെ ഇല്ലാത്ത മോഡൽ ആയതു കൊണ്ട് തന്നെ, യാത്ര ചെയ്യാൻ പ്രകൃതിയുടെ എയർ കണ്ടിഷനിംഗ് ഇഷ്ടം പോലെ കിട്ടിയിരുന്നു.
അംബാസഡറിലെ എഞ്ചിനും, ബെഞ്ച് സീറ്റുമൊക്കെയുള്ള ട്രക്കർ സ്റ്റാർട്ട് ആക്കാൻ എഞ്ചിൻ ചൂടാക്കുകയും, കൂടാതെ ചെറുതായി ചെരിഞ്ഞിരിക്കുന്ന സ്റ്റിയറിംഗ് വീലും അംബാസഡറിലെ പോലെയുള്ള പെഡലുകളുമൊക്കെയായിരുന്നു.
എന്റെ ട്രക്കറിനോടുള്ള ഓർമ എന്ന് പറയുന്നത്, എന്റെ ഡ്രൈവിംഗ് ലൈസൻസാണ്. ഞാൻ ടെസ്റ്റ് എടുത്തതും ഒരു ട്രാക്കറിലാണ്.
ഇപ്പോൾ അധികം കാണാൻ കിട്ടാത്ത ഒരു വണ്ടികൂടെയാണ് ഹിന്ദുസ്ഥാൻ ട്രക്കർ
ഹിന്ദുസ്ഥാൻ വീർ
ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ തന്നെ മറ്റൊരു വാഹനമായിരുന്നു വീർ. വീർ എന്നൊന്നും പറയാതെ തന്നെ നിങ്ങൾക്കീ വണ്ടിയെക്കുറിച്ച് മനസിലാക്കാൻ ഒരു ഐഡിയയുണ്ട്. അംബാസഡറിന്റെ പെട്ടി വണ്ടി എന്ന് പറഞ്ഞാൽ മതി.
പകുതിക്ക് വച്ച് മുറിച്ച അംബാസഡർ തന്നെയാണ് വീർ. അവിടെന്ന് ഒരു ചാസിസ് ആയോ അല്ലെങ്കിൽ പെട്ടിയോടു കൂടിയോ വീർ കിട്ടുമായിരുന്നു. ഹിന്ദുസ്ഥാൻ ട്രക്കർ പോലെ ബോഡി ഓൺ ഫ്രയിം തന്നെയാണിതും. പിക്ക് ആപ്പ് വേർഷൻ ഓഫ് അംബാസഡർ എന്ന ഡെഫനിഷൻ ആണ് വീറിന് കൂടുതൽ ഗ്ലാമർ ഉള്ള വിശദീകരണം
വെസ്റ്റ് ബംഗാളിൽ ആണിത് ആദ്യമായി അവതരിപ്പിക്കുന്നത്, 1890 ലോ മറ്റോ ഉണ്ടായിരുന്ന പോർട്ടർ എന്ന പിക്ക് അപ്പ് വീണ്ടും ഉയിർത്തെഴുനേറ്റതാണ് വീർ എന്നും പറയുന്നുണ്ട്.
കാണാൻ വിചിത്രമായ ഒരു പിക്ക് അപ്പ് തന്നെയാണ് വീർ. സംശയമില്ല
ശിപാനീ ബാദൽ
റിലയൻറ് റോബിൻ എന്നൊരു കാറിനെക്കുറിച്ചു നിങ്ങൾ കേട്ടിരിക്കാൻ വഴിയുണ്ട്. ജെറെമി ക്ലാർക്ക്സൺ കൊണ്ട് പോയി മറിച്ചിട്ട് റിവ്യൂ ചെയ്യുന്ന ആ ത്രീ വീലർ ഇല്ലേ? അത് തന്നെ.
എനിക്ക് തോന്നുന്നു ഇന്ത്യയിലെ വിചിത്രമായ കാറുകൾക്ക് മാർക്കിട്ടാൽ ഇതിനു ഒന്നാം സ്ഥാനം കിട്ടാൻ സാധ്യതയുണ്ട്. ബാദൽ എന്നാൽ മേഘം എന്നാണ് ഹിന്ദിയിൽ ശരിക്കും മേഖാവൃതമായ രൂപം തന്നെയാണ് ആർക്കും ഇഷ്ടപ്പെടാൻ വഴിയില്ല. യു ക്കെയുടെ റിലയൻറ് റോബിൻ ബേസ് ചെയ്തുണ്ടാക്കിയ കാർ ആണല്ലോ മേഖം, 1970 ലാണ് ഇത് ഉണ്ടാക്കുന്നത്. ഫൈബർ ഗ്ലാസ് ബോഡിയോട് കൂടിയ വണ്ടിയായിരുന്നിത്. വളരെ ചെറിയ ഒരു എൻജിൻ അതും 198 സി സി 2 സ്ട്രോക്ക് എഞ്ചിനായിരുന്നു ഈ വണ്ടിയിൽ ഉണ്ടായിരുന്നത്. പിന്നിലെ വീലിലായിരുന്നു ഡ്രൈവ് മാത്രമല്ല ബ്രെക്കുകളും പിന്നിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുന്നിലെ ചക്രം സ്റ്റിയറിംഗ് കണ്ട്രോൾ ന് മാത്രം എന്ന നിലയിലുള്ള നിർമ്മിതിയായിരുന്നു ഈ വണ്ടിക്ക്.
ടാറ്റ സ്‌പേഷിയോ സോഫ്റ്റ് ടോപ്
പടുത്ത കെട്ടിയ ടാറ്റ സുമോ, അതാണ് സ്‌പേഷിയോ സോഫ്റ്റ് ടോപ്. സുമോ ഒരു ജനകീയ വാഹനമായിരുന്നല്ലോ. കുറച്ചധികം ആളുകളെ കയറ്റാനും. പെട്ടെന്നുള്ള കയറ്റിറക്കത്തിന് വേണ്ടി ഡോർ ഇല്ലാത്ത മാത്രകയുമായിരുന്നു സോഫ്റ്റ് ടോപ്പുള്ള സ്‌പേഷിയോക്ക്. സുമോ കാണാൻ ഭംഗിയുള്ള ഒരു വണ്ടിയാണ് എന്നാൽ ഇത് തീരെ ഭംഗിയില്ലാത്ത ഒരു വണ്ടിയാണ്. ഡോർ ഇല്ലാത്തതും ബെഞ്ച് സീറ്റുകളുമൊക്കെ സുരക്ഷക്ക് തീരെ അഭികാമ്യമല്ലലോ അത് കൊണ്ട് തന്നെ ഇപ്പൊ നിറത്തിൽ ഈ വക വാഹനങ്ങൾ കാണാൻ കിട്ടുകയില്ല. എന്നാലും റൂറൽ ഏരിയയിലൊക്കെ ഇപ്പോഴും കുറച്ചൊക്കെ വാഹനങ്ങൾ കറങ്ങി നടപ്പുണ്ട്.
ടാറ്റ സുമോ കുറച്ച് കാലം മുൻപ് വരെ തമിഴ് സിനിമയിലെ ബലിയാട് ആയിരുന്നു. ഇടിച്ചു പൊളിക്കാനും പൊട്ടി തെറിപ്പിച്ചു കളയാനുമൊക്കെ ഉപയോഗിക്കുന്ന വണ്ടി. ഇന്നത് പഴയ സ്കോർപിയോയൊക്കെ ആയി മാറിയിട്ടുണ്ട്. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന സിനിമയിൽ ഒരു സ്കോഡ ഫാബിയയായിരുന്നു ബലിയാഡ്;
മഹിന്ദ്ര ജിയോ
മഹിന്ദ്ര ജിയോ പാസഞ്ചർ പിക്ക് അപ്പ് വകബദ്ധങ്ങൾ ഉണ്ടായിരുന്നു. എനിക്ക് ടെമ്പോ ഹൻസീറ്റ് എന്ന വണ്ടിയുടെ ഏറ്റവും ആധുനികമായ രൂപം എന്നാണ് ജിയോയെക്കുറിച്ച് തോന്നിയിരുന്നത്. മൂന്നല്ല നാലു ചക്രങ്ങളുള്ള വണ്ടിയായിരുന്നിത്. കാണാൻ ഉള്ള അഭംഗി മാറ്റി നിർത്തിയാൽ ഓട്ടോ റിക്ഷകളേക്കാൾ നല്ലതായിരുന്നു എന്ന് തോന്നുന്നു. ഡീസൽ എഞ്ചിനുള്ള മോഡൽ ആയിരുന്നിത്. 442 സിസി 9 ബി എച്ച് പി എഞ്ചിനോട് കൂടിയ ഈ വണ്ടിക്ക് 4 സ്പീഡ് ഗിയർ ബോക്‌സാണ് ഉണ്ടായിരുന്നത്.
എനിക്കീ വണ്ടി ഓടിക്കാൻ അവസരം കിട്ടിയിട്ടിട്ടുണ്ട്. തീരെ സ്പീഡ് ഇല്ല എന്ന് പറയാൻ പറ്റില്ല 50 ലോക്കെ പെട്ടെന്ന് എത്തി ചുമ്മാ ഇങ്ങനെ ഓടിച്ചു നടക്കാൻ പറ്റിയ വണ്ടിയായിരുന്നത്. മഹിന്ദ്ര വാഹനങ്ങളുടെ രൂപ ഭാവാധികൾ പേറുന്ന ഒരു വണ്ടി എന്ന നിലയിൽ കൗതുകമുള്ള ഒരു വണ്ടിയായിരുന്നു മഹിന്ദ്ര ജിയോ. ഇതിനു ഡോർ ഒക്കെ ഉണ്ടാരുന്നു.
ജുഗ്ഗാദ്
പഞ്ചാബിലൂടെയുള്ള സഞ്ചാരത്തിന് ഇടയിലാണ് ഈ വാഹനം കൂടുതലും ഞാൻ കണ്ടിട്ടുള്ളത്. മല്ലു സിങ് എന്ന സിനിമയിലും നമ്മളിത് കണ്ടിട്ടുണ്ട്. ജുഗ്ഗാദ് എന്ന വാക്കിന് ഓസ്‌ഫോർഡ് ഡിക്ഷ്ണറിയിൽ ഉള്ള അർഥം എന്ന് പറയുന്നത് a flexible approach to problem-solving that uses limited resources in an innovative way” എന്നാണത്രേ. സംഭവം അത് തന്നെയാണ് കിട്ടാവുന്ന സംഗതികൾ കൊണ്ടുണ്ടാക്കിയ വണ്ടി. അങ്ങനെയാണ് ജുഗ്ഗാദ് നെ പറയാൻ പറ്റാ. ചില വണ്ടികളിൽ നമ്മൾ കരിമ്പിൻ ജ്യൂസ് അടിക്കുന്ന മെഷിനിൽ കാണുന്ന എൻജിനൊക്കെ ഞാൻ കണ്ടിട്ടുണ്ട്. സ്റ്റാർട്ട് ആക്കുന്നത് ലിവർ ഒക്കെ തിരിച്ചാണ് പഴയ ജെനെറേറ്റർ ഒക്കെ സ്റ്റാർട്ട് ആക്കുന്ന പോലെ. ലോഡ് കയറ്റുക ആളുകളെ കൊണ്ട് പോകുക എന്നിങ്ങനെ പല ഡ്യൂട്ടികൾ ഈ വിചിത്രമായ വാഹനം നിർവഹിക്കുന്നുണ്ട്.
നമ്മുടെ നാട്ടിൽ അതായത് കേരളത്തിലെ പോലെ നിയമങ്ങൾ കർശനമല്ലാത്ത സംസ്ഥാനങ്ങളിൽ ഒക്കെ ഈ വക വണ്ടികൾ കാണാം എന്ന് കേട്ടിട്ടുണ്ട്. ഞാൻ ഇത് പഞ്ചാബിലാണ് കണ്ടിട്ടുള്ളത്.
ഇനിയുമുണ്ട് ചിലവ. താജ് മഹൽ കാണാൻ പോയപ്പോൾ കണ്ട ഇ റിക്ഷകൾ, ഗിയറുള്ള അതായത് മാരുതി ആൾട്ടോയുടെ ഗിയർ ബോക്സ് ആണെന്ന് തോന്നുന്നു, ഗിയറുള്ള ബഗ്ഗി ഇലെക്ട്രിക് ബാഗ്ഗി കണ്ടിട്ടുണ്ട്.
പിന്നെ വിക്രം എന്നൊരു ഓട്ടോ റിക്ഷ സ്റ്ററിങ്ങുള്ള എന്നാൽ ബൈക്കുകളുടേത് പോലുള്ള പാറ്റേൺ ഉള്ള വിക്രം കണ്ടിട്ടുണ്ട്.
ഇനിയുമുണ്ട് കുറെ, തൽക്കാലം ഇത്ര മാത്രം.
You must be logged in to post a comment.