മഹീന്ദ്രയുടെ ‘സ്കോര്‍പിയോ-എന്‍’ ജൂണ്‍ 27-ന് നിരത്തിലെത്തും
ഇന്ത്യയിലെ എസ്യുവി വിഭാഗത്തിനു തുടക്കം കുറിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ ഏറ്റവും പുതിയ എസ്യുവി ‘സ്കോര്‍പിയോ-എന്‍’ ജൂണ്‍ 27-ന് ഇന്ത്യന്‍ നിരത്തിലെത്തും. വലുതും ആധികാരികതയും കടുപ്പവും പ്രസരിപ്പിക്കുന്നവിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്കോര്‍പിയോ-എന്‍, ബിഗ് ഡാഡി ഓഫ് എസ്യുവി എന്ന ഖ്യാതി നേടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു ദശകംകൊണ്ട് എസ്യുവി വിഭാഗത്തിലെ ബിംബമായി ഉയര്‍ന്ന ഇപ്പോഴത്തെ സ്കോര്‍പിയോ സ്കോര്‍പിയോ ക്ലാസിക് എന്ന പേരില്‍ തുടര്‍ന്നും വിപണിയിലുണ്ടാകും. വലുപ്പമുള്ള, ലക്ഷണമൊത്തെ എസ്യുവിക്കായി തിരയുന്ന യുവാക്കളുടേയും ടെക് ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്ന…
