മെഴ്സിഡസ് എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് പുതിയ മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി, ടോപ്-എന്‍ഡ് ലക്ഷ്വറി പെര്‍ഫോമന്‍സ് നിര കൂടുതല്‍ വിപുലമാക്കി. സി-ക്ലാസ് കാറുകളുടെ ചടുലതയും സ്പോര്‍ട്ടി ഭാവവും, ഇ-ക്ലാസ് കാറുകളുടെ സ്ഥലസൗകര്യവും, ഗാംഭീര്യവും സമന്വയിപ്പിച്ച് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉറപ്പ് നല്‍കുന്ന രീതിയിലാണ് ആകര്‍ഷകമായ രൂപഭംഗിയോടെ ഈ സ്പോര്‍ട്ടി-എലഗന്‍റ് ടു-ഡോര്‍ മോഡല്‍ എത്തുന്നത്. ഡബിള്‍ ടര്‍ബോചാര്‍ജിംഗുള്ള 3.0 ലിറ്റര്‍ എം 256എം ഇന്‍ലൈന്‍ സിക്സ്-സിലിണ്ടര്‍ എഞ്ചിനാണ് മെഴ്സിഡസ്- മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെയുടെ…
