ദേശീയ റേസിങ് ചാമ്പ്യന്ഷിപ്പിനും ടാലന്റ് കപ്പിനുമുള്ള ലൈനപ്പ് പ്രഖ്യാപിച്ച് ഹോണ്ട ടൂവീലേഴ്സ്
ചെന്നൈയില് ഈ വാരാന്ത്യത്തില് തുടക്കം കുറിക്കുന്ന, 2021 എംആര്എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിനുള്ള റൈഡേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ച് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ബ്രാന്ഡ് ലീഡര്ഷിപ്പിലും സ്ട്രക്ച്ചറല് ഡെവലപ്മെന്റിലും കേന്ദ്രീകരിച്ച്, ഈ വര്ഷം ദേശീയ, അന്താരാഷ്ട്ര ചാമ്പ്യന്ഷിപ്പുകള്ക്കായി ഐക്കോണിക് ഇന്ത്യന് റൈഡര്മാരെ രൂപപ്പെടുത്തിയെടുക്കുകയെന്ന കാഴ്ച്ചപ്പാടിന്, ഹോണ്ട ടൂവീലേഴ്സ് കൂടുതല് പ്രാധാന്യം നല്കും. ദേശീയ മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിന്റെ പ്രോ-സ്റ്റോക്ക് 165 സിസി വിഭാഗത്തില് പരിചയസമ്പന്നരായ രാജീവ് സേതു,…
