ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണിയുടെ പുതിയ വേരിയന്‍റുകള്‍ മഹീന്ദ്ര അവതരിപ്പിച്ചു
ഇന്ത്യയിലെ ചെറിയ വാണിജ്യ വാഹനങ്ങളുടെ വിപണിയിലെ മുന്‍നിരക്കാരായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണിയിലെ പുതിയ വേരിയന്‍റുകള്‍ അവതരിപ്പിച്ചു. എയര്‍ കണ്ടീഷനിങും ഐമാക്സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളും അടക്കമുള്ളവയിലൂടെ ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് പുതിയ അവതരണത്തിലൂടെ ലക്ഷ്യമിടുന്നത്.ഒതുങ്ങിയതും വൈവിധ്യപൂര്‍ണവുമായ രൂപകല്‍പനയിലുള്ള ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണി പേ ലോഡ് ശേഷി, ഇന്ധന ക്ഷമത, മൊത്തത്തിലുള്ള ഡ്രൈവിങ് അനുഭവങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ഉന്നത നിലവാരങ്ങളാണു മുന്നോട്ടു വെക്കുന്നത്. അവതരിപ്പിച്ചതു മുതല്‍…