Mahindra Tractors crosses Milestone by Selling 40 Lakh Tractor Units
ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളും, മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ട്രാക്ടേഴ്‌സ് 40 ലക്ഷം ട്രാക്ടറുകള്‍ വിറ്റഴിച്ച് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു. 2024 മാര്‍ച്ചിലെ കയറ്റുമതി ഉള്‍പ്പെടെയാണ് ഈ നേട്ടം. മഹീന്ദ്ര ട്രാക്ടേഴ്‌സിന്റെ ആഗോള ഉല്‍പ്പാദന കേന്ദ്രമായ സഹീറാബാദ് ഫെസിലിറ്റിയില്‍ നിന്ന് മഹീന്ദ്ര യുവോ ടെക് പ്ലസിലൂടെയാണ് കമ്പനി സുപ്രധാന നേട്ടം കൈവരിച്ചത്. യുഎസിലെ ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്ററുമായുള്ള പങ്കാളിത്തത്തിലൂടെ 1963ല്‍ ആദ്യ ട്രാക്ടര്‍ പുറത്തിറക്കിയ മഹീന്ദ്ര ട്രാക്ടേഴ്‌സ് 2004ല്‍ പത്ത് ലക്ഷം യൂണിറ്റ് ഉത്പാദന നേട്ടം…
