മൊബിലിറ്റിയുടെ ഭാവി സംരംഭങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി
ഇരുചക്ര, മുച്ചക്ര വാഹന രംഗത്തെ പ്രമുഖ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ആഗോള വിപണിക്കായുള്ള മെയ്ഡ് ഇന്‍ ഇന്ത്യ സംരംഭങ്ങള്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024ല്‍ പ്രധാനമന്ത്രിക്കു മുന്‍പില്‍ അവതരിപ്പിച്ചു. ഏകദേശം ഒരു ബില്ല്യന്‍ ഡോളറാണ് കമ്പനിയുടെ കയറ്റുമതി. 80 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള കമ്പനിയുടെ ആകെ ബിസിനസിന്‍റെ 30 ശതമാനം വരും ഇത്. മികച്ചതും, കണക്റ്റഡും സാങ്കേതിക മികവാര്‍ന്ന മൊബിലിറ്റി പരിഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ആത്മനിര്‍ഭര്‍ ഭാരതിനെ പിന്തുണയ്ക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കയറ്റുമതി…