ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ

2005 ൽ പുറത്തിറങ്ങി എറ്റവും ജനപ്രിയ എംപിവിയായി മാറിയ ടൊയോട്ട ഇന്നോവയുടെ ശ്രദ്ധേയമായ 20 വർഷങ്ങൾ ആഘോഷിക്കുകയാണ് ഇന്ന് ടൊയോട്ട .ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകൾവിറ്റഴിക്കപ്പെട്ട ഈ ബ്രാൻഡ്, അചഞ്ചലമായ ഉപഭോക്തൃ വിശ്വാസത്തിന്റെയും നീണ്ടുനിൽക്കുന്ന മൂല്യത്തിന്റെയും പ്രതീകമായി മാറി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉപയോക്താക്കളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിച്ചിട്ടുള്ള വാഹനമാണ് ടൊയോട്ട ഇന്നോവ. വാഹനത്തിന്റെ സൗകര്യം, സുഖയാത്ര, പ്രായോഗികത പ്രായോഗികത, വിശ്വാസ്യത എന്നിവയാണ് വാഹനങ്ങളെ ഉപയോക്താക്കളുമായി…

Continue Reading

എന്താണിതിൽ ഇത്ര പുതുമ

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, 7-സീറ്റര്‍ കാറായ റെനോ ട്രൈബര്‍ പുതിയിറക്കിയിരിക്കുകയാണ്. പുതിയ ഡിസൈനും ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ട്രൈബര്‍ വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ റെനോ, റീതിങ്ക് എന്ന പുതിയ ബ്രാന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ സ്ട്രാറ്റജിക്ക് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാണിത്. പുതിയ ബ്രാന്‍ഡ് ലോഗോയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35ലധികം ഡിസൈന്‍, ഫീച്ചര്‍ അപ്ഡേറ്റുകളാണ് പുതിയ റെനോ ട്രൈബറില്‍ വരുത്തിയിരിക്കുന്നത്. ന്യൂ ഗ്രില്‍, ഹുഡ്, പുനര്‍രൂപകല്‍പന ചെയ്ത ബംബര്‍, ഇന്‍റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളോടു കൂടിയ എല്‍ഇഡി…

Continue Reading

2.57 ലക്ഷം രൂപ വില പുതിയ ആര്‍ടിആര്‍ 310

മുന്‍നിര ഇരുചക്ര- മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് തങ്ങളുടെ പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 310 ഇന്ത്യയില്‍ പുറത്തിറക്കി. 2,39,990 രൂപയാണ് എക്‌സ്-ഷോറൂം വില. ഉയര്‍ന്ന വേരിയന്റിന് 2.57 ലക്ഷം രൂപ എക്സ്-ഷോറൂം വില വരും. നിരവധി പുതിയ സവിശേഷതകളും ചെറുതായി പരിഷ്‌കരിച്ച സ്‌റ്റൈലിംഗും പുതിയ നിറത്തിലുമാണ് സ്ട്രീറ്റ്‌ഫൈറ്റര്‍ എത്തുന്നത്. കൂടുതല്‍ സ്പോര്‍ട്ടിയര്‍ ആക്കുന്നതിനായി ഡൈനാമിക് കിറ്റും ഡൈനാമിക് കിറ്റ് പ്രോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ല്‍ സീക്വന്‍ഷ്യല്‍ ടേണ്‍ സിഗ്‌നല്‍ ലാമ്പുകള്‍ (ടിഎസ്എല്‍), ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, കീലെസ് റൈഡ്, ലോഞ്ച് കണ്‍ട്രോള്‍, ട്രാൻസ്പെരന്റ്റ് ക്ലച്ച് കവര്‍ എന്നിവയുള്‍പ്പെടെ…

Continue Reading

എന്തിനാണ് പേരിൽ മാത്രമൊരു മാറ്റം?

ഇന്ത്യയിലെ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്‍പന അടുത്തിടെ കൈവരിച്ചിരുന്നു. ആര്‍ഇവിഎക്സ് എം വേരിയന്‍റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയന്‍റിന് കരുത്ത് പകരുന്നത്. ബോഡി കളേര്‍ഡ് ഗ്രില്‍, ഫുള്‍ വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍, ആര്‍16 ബ്ലാക്ക് വീല്‍ കവര്‍, സ്പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ റൂഫ് എന്നിവയുള്‍പ്പെടുന്ന ഈ വേരിയന്‍റിന്‍റെ എക്സ്റ്റീരിയര്‍…

Continue Reading

ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടി അപ്പാച്ചെ ആര്‍ടിആര്‍ 160 

 ഇരുചക്ര-മുച്ചക്ര വാഹന വിഭാഗങ്ങളിലെ ആഗോള മുന്‍നിര നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി. കൂടുതല്‍ സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി ഡ്യുവല്‍ ചാനല്‍ എബിഎസ് സജ്ജീകരിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്. ഒബിഡി2ബി മാനദണ്ഡങ്ങള്‍ കൂടി പാലിക്കുന്ന 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160ല്‍, റെഡ് അലോയ് വീലുകളും പുതുതായി ചേര്‍ത്തിട്ടുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം വാഗ്‌ദാനം ചെയ്യുന്ന  അപ്പാച്ചെ ആര്‍ടിആര്‍ 160, 8,750 ആര്‍പിഎമ്മില്‍ 16.04 ബിഎച്ച്പി പവറും, 7,000 ആര്‍പിഎമ്മില്‍ 13.85 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സ്‌പോര്‍ട്, അര്‍ബന്‍, റെയിന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡ് മോഡുകള്‍ നിലനിര്‍ത്തി. കൂടാതെ ബ്ലൂടൂത്ത്, വോയ്‌സ്…

Continue Reading

കാറല്ല ഹീറോ, അതൊരു മലയാളിയാണ്

ടാറ്റ, കാറുകൾ പോലെത്തന്നെ അവരുടെ കാറുകളുടെ പരസ്യങ്ങളും വ്യത്യസ്തമാക്കാൻ അവർ ശ്രമിക്കാറുണ്ട്. ടാറ്റ ഹരിയർ ഇവി കൊണ്ടവര് നേരെ വന്നത് കേരളത്തിലേക്കാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത തങ്ങൾ പാറയിൽ, അതായത് വീഡിയോയിലെ ആനപ്പാറയിലേക്ക് ആദ്യമായി വണ്ടി ഓടിച്ചു കേറ്റി എന്നതാണ് ആ വീഡിയോയുടെ കൺസപ്റ്റ്. അതെത്രത്തോളം സത്യമാണ് എന്നത് നമുക്കറിയില്ല കാരണം ഇതൊരു പരസ്യ ചിത്രമാണ്, ഉറപ്പായും ട്രിക്കുകൾ ഉപയോഗിച്ചിട്ടുണ്ടാവും. അതെന്തോ ആവട്ടെ. ആ പാറ കണ്ടിട്ടുള്ളവർക്കറിയാം, അങ്ങോട്ട് വണ്ടി ഓടിച്ച് കയറ്റുക എന്നതൊരു ചെറിയ പണിയല്ല,…

Continue Reading

ലാഭത്തിൽ ഓടിക്കാൻ ഡീസലോ പെട്രോളോ വേണ്ട, പിന്നെ?

ഇന്ത്യൻ മാർക്കറ്റിൽ തന്റെ സാന്നിധ്യം അറിയിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് സിട്രോൺ. ഇപ്പോഴിതാ തങ്ങളുടെ ചെറിയ മോഡലായ സി 3ക്ക് സിഎൻജി മോഡൽ കൂടെ പുറത്തിറിക്കിയിരിക്കുകയാണ്. ഇന്ധനച്ചെലവ് കണക്കിലെടുത്ത് കൂടുതൽ മൈലേജ് വേണമെന്നാഗ്രഹിക്കുന്നവർക്ക് സിട്രോൺ സി3 വാങ്ങാൻ ഒരു ഇത് ഒരു കാരണമാവും. ഡീലർഷിപ്പ് ലെവലിൽ സി3-യ്ക്ക് ₹93,000 രൂപക്ക് CNG കിറ്റ് ഫിറ്റ് ചെയ്യാം! കമ്പനി പറയുന്നത്, C3-യിലേക്കുള്ള CNG കിറ്റ് ഫാക്ടറി-ടെസ്റ്റും കാലിബറേറ്റും ചെയ്‌തിരിക്കുന്നതാണ് എന്നാണ്, അതിലൂടെ മെച്ചപ്പെട്ട ഡ്രൈവ് ക്വാളിറ്റിയും കാര്യക്ഷമതയും ഉണ്ടാകുമത്രേ. 28.1…

Continue Reading