ഇന്ത്യയിൽ നിർമിച്ച ആദ്യ എസ് യു വി എന്ന പേരുള്ള നമ്മുടെ സ്വന്തം ടാറ്റ സിയറ വീണ്ടും വാഹനപ്രേമികൾക്ക് മുന്നിലേക്കെത്തി ! പക്ഷേ ഈ തവണ അത് ഒരു പഴയ ഓർമ്മയല്ല പൂർണമായി പുതുക്കിയ, പൂർണമായും ആധുനികമായി രൂപത്തിലും ഫീച്ചറുകളിലുമൊക്കെ സമൃദ്ധിയായി തിരിച്ചെത്തിയ സിയറയാണ്.
പ്രീമിയം മിഡ് സൈസ് എസ് യു ലൈനപ്പിൽ, ക്രെറ്റയും സെൽറ്റോസുമൊക്കെ അടക്കിവാഴുന്ന സെഗ്മെന്റിൽ സിയറ സ്വന്തമായൊരു സ്ഥാനം സ്വന്തമാക്കാനായിട്ട് തന്നെയാണ് വരുന്നത്.
സ്മാർട്ട് പ്ലസ്, പ്യുർ, പ്യുർ പ്ലസ്, അഡ്വെഞ്ചർ, അഡ്വെഞ്ചർ പ്ലസ്, അകംബ്ലിഷ്ഡ് എന്നിങ്ങനെ സിയറക്ക് 7 വേരിയന്റുകൾ കമ്പനി പുറത്തിറക്കുന്നുണ്ട്, ഇതിൽ സ്മാർട്ട് പ്ലസ് എന്ന തുടക്ക വേരിയന്റിന്റെ പ്രാരംഭ എക്സ്ഷോറൂം വില: ₹11.49 ലക്ഷം രൂപയാണ്. മറ്റു വേരിയെന്റുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല. ഡിസംബറിൽ വാഹന റിവ്യൂവിനോടൊപ്പം വിലയും പറയാം എന്ന് കരുതുന്നു!
മൂന്ന് പവർട്രെയിനുകളോടെയാണ് സിയറ നിരത്തിലെത്തുന്നത്.
1.5L NA പെട്രോൾ,
(06 PS, 145 Nm 6-സ്പീഡ് മാനുവൽ / 7-സ്പീഡ് DCA ഓട്ടോമാറ്റിക്)
1.5L Hyperion TGDi ടർബോ-പെട്രോൾ
(160 PS, 255 Nm 6-സ്പീഡ് ഓട്ടോമാറ്റിക് (6AT))
1.5L Kryotec ടർബോ-ഡീസൽ
(118 PS, ടോർക്ക് 260–280 Nm, 6-സ്പീഡ് മാനുവൽ / 6-സ്പീഡ് ഓട്ടോമാറ്റിക്)
ടാറ്റയുടെ ഏറ്റവും പുതിയ ARGOS പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് സിയറയുടെ നിർമാണം. ഭാവിയിൽ ഇവി സിയാറയും വരും!
എന്തായാലും, ഈ വരവിൽ ഓൾ വീൽ ഡ്രൈവ് മോഡൽ ഇല്ല, അതാണാ പക്ഷെ! തൽകാലം മുന്നിലെ വീലുകളാണ് പണി മുഴുവൻ എടുക്കുന്നത്. ഇവി വരുമ്പോൾ ഓൾ വീൽ ഡ്രൈവ് ഉണ്ടാവും എന്നാണ് കരുതുന്നത്.
കുറെ അധികം സവിശേഷതകളുള്ള സിയാറയുടെ വീഡിയോ റിവ്യൂവിനായി കാത്തിരിക്കൂ!

